ന്യൂദല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മാധ്യമ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ് കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെ ഇല്ലാതാക്കുന്നവര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നും അമിത് ഷാ പറഞ്ഞു.
‘മഹത്തായ നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി മാധ്യമ സാഹോദര്യം അക്ഷീണമായി പ്രവര്‍ത്തിക്കുന്നു’, ഷാ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Modi govt strongly opposes those who throttle freedom of press’, tweets Amit Shah