അമൃത്സര്‍: പി.എം കെയര്‍ ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ സംഭാവന നല്‍കിയ മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ തിരിച്ചുകൊടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ചൈനയോട് കര്‍ശന സമീപനം പുലര്‍ത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘നമ്മുടെ സൈനികര്‍ അവര്‍ കാരണം കൊല്ലപ്പെട്ടെങ്കില്‍ അവരുടെ പണം നമ്മള്‍ വാങ്ങിവെക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അത് എത്ര രൂപയാണെങ്കിലും തിരിച്ചുകൊടുക്കണം.’, അമരീന്ദര്‍ സിംഗ് പറഞ്ഞു.
നേരത്തെ കൊവിഡ് മഹാമാരി കാലത്ത് പ്രധാനമന്ത്രി രൂപീകരിച്ച പി.എം കെയര്‍ ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ പണം സംഭാവനയായി നല്‍കിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ചൈനയുടെ ആക്രമണം നടന്നുകൊണ്ടിരിക്കേ തന്ന പി.എം കെയര്‍ ഫണ്ടിലേക്ക് പണം സംഭാവനയായി സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആരോപിച്ചു. ചൈനീസ് വിവാദ കമ്പനിയായ ഹ്യുവൈയില്‍ നിന്നും 7 കോടി രൂപ പ്രധാനമന്ത്രി സ്വീകരിച്ചു.
ഹ്യുവൈയ്ക്ക് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നേരിട്ട് ബന്ധമില്ലെന്ന് പറയാന്‍ പറ്റുമോ എന്നും മനു അഭിഷേക് സിംഗ്വി ചോദിച്ചിരുന്നു.
ടിക് ടോകിന്റെ ഉടമസ്ഥതയുള്ള ചൈനീസ് കമ്പനി 30 കോടി രൂപ പി.എം കെയര്‍ ഫണ്ടിലേക്ക് തന്നോ?. 38 ശതമാനം ചൈനീസ് ഉടമസ്ഥതയിലുള്ള പേടി എം 100 കോടി രൂപയും ഒപ്പോ 1 കോടി രൂപയും എം.ഐ 15 കോടി രൂപയും തന്നുവോ എന്നും മനു അഭിഷേക് സിംഗ്വി ചോദിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിരുന്ന സംഭാവനകളെല്ലാം പി.എം കെയറിലേക്ക് വഴിതിരിച്ചു. ഇങ്ങനെ എത്ര നൂറ് കോടികളാണ് വഴിതിരിച്ചുവിട്ടതെന്നും മനു അഭിഷേക് സിംഗ്വി ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ