ന്യൂദല്‍ഹി: നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക ഘടന തകര്‍ത്തെന്നും കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് 84ാമത് പ്ലീനറി സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.
“ആറു വര്‍ഷം കൊണ്ട് വരുമാനം ഇരട്ടിയാകുമെന്ന് മോദി കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. നടപ്പിലാക്കാന്‍ കഴിയാത്ത ജുംലയായിരുന്നു അത്. 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞു. പക്ഷെ രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ പോലും കാണാനായിട്ടില്ല. ചെറുകിട വ്യവസായങ്ങള്‍ക്കും അനൗപചാരിക മേഖലകളും നിരവധി പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുകയാണ്. മന്‍മോഹന്‍ സിങ് പറഞ്ഞു.
“കശ്മീരിലെ സ്ഥിതിഗതികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ഈ സര്‍ക്കാര്‍ അവതാളത്തിലാക്കി. കശ്മീരില്‍ സ്ഥിതിഗതികള്‍ ദിവസം തോറും വഷളായി കൊണ്ടിരിക്കുകയാണ്. കശ്മീരിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അതിന് പരിഹാരം കണ്ടെത്താനും സര്‍ക്കാരിന് കഴിയണം മന്‍മോഹന്‍ സിങ് പറഞ്ഞു.