മോദി സര്‍ക്കാര്‍ ശിവകുമാര സ്വാമിക്ക് ഭാരതരത്ന നിഷേധിച്ചത് നിരാശാജനകം: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
national news
മോദി സര്‍ക്കാര്‍ ശിവകുമാര സ്വാമിക്ക് ഭാരതരത്ന നിഷേധിച്ചത് നിരാശാജനകം: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th January 2019, 8:33 am

കല്‍ബുര്‍ഗി: ലിംഗായത്ത് നേതാവായിരുന്ന ശിവകുമാര സ്വാമിയെ ഭാരതരത്നയില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അനാഥരായ കുട്ടികളുടെ ക്ഷേമത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ശിവകുമാര സ്വാമിയെന്നും മല്ലിഗാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.

“പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയതിനെ അംഗീകരിക്കുന്നു. അതില്‍ സന്തോഷവാനാണ്. എന്നാല്‍ ശിവകുമാര്‍ജി അനാഥരായ കുട്ടികളുടെ ക്ഷേമത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിച്ചയാളാണ്. അദ്ദേഹവും ഭാരത് രത്ന അര്‍ഹിക്കുന്നു.”മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.

ALSO READ: ബാബ്‌രി മസ്ജിദ് രാമക്ഷേത്രമാണെന്ന് പറഞ്ഞു, പത്മ പുരസ്‌കാരം തേടിയെത്തി; സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തിയതിനുള്ള അംഗീകാരമാണ് കെ.കെ മുഹമ്മദിന് ലഭിച്ച പത്മശ്രീയെന്ന് ആക്ഷേപം

സ്വാമിയുടെ പേര് ഭാരത്രത്നയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഖാര്‍ഗെ ബി.ജെ.പിയെയും രുക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പി ഗവണ്‍മെന്റ് പോലും അദ്ദേഹത്തിന് ബഹുമതി നല്‍കിയില്ല. അത് വളരെ ദുഖകരമാണ്. ഒരു ഗായകനും ആര്‍.എസ്.എസ് പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നതുമായവര്‍ക്ക് ബഹുമതി നല്‍കി. മറ്റുളളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശിവകുമാര്‍ജി അവാര്‍ഡിന് അര്‍ഹതപ്പെട്ടയാളായിരുന്നു. അദ്ദേഹത്തിന് ബഹുമതി നല്‍കേണ്ടിയിരുന്നു. ഖാര്‍ഗെ പറഞ്ഞു.

ജനുവരി 21 ന് ആണ് ശിവകുമാര സ്വാമി മരണപ്പെട്ടത്. കര്‍ണ്ണാടകയില്‍ അദ്ദേഹത്തെ “നടക്കും ദൈവം”എന്നാണ് പിന്മുറക്കാര്‍ വിളിച്ചിരുന്നത്. അദ്ദേഹം സംസ്ഥാനത്ത് 100 വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

1992 ഡിസംബര്‍ 6ന് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ആദ്യം പ്രതിഷേധം ഉയര്‍ന്നത് ശിവകുമാരസ്വാമിയുടെ മഠത്തില്‍ നിന്നായിരുന്നു. മറ്റൊരാളുടെ ആരാധാനാലത്തെ തകര്‍ക്കാന്‍ ഒരു മനുഷ്യനും അവകാശമില്ലെന്നായിരുന്നു ശിവകുമാര സ്വാമിയുടെ പ്രതികരണം.

WATCH THIS VIDEO: