| Friday, 9th March 2018, 9:58 am

നരേന്ദ്രമോദിയെ ഞെട്ടിച്ച് മാക്രോണ്‍; റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മോദിസര്‍ക്കാരിന് പ്രതിപക്ഷത്തെ അറിയിക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: സന്ദര്‍ശനത്തിനു തൊട്ടു മുന്‍പ് നരേന്ദ്രമോദിയെ ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിന് പ്രതിപക്ഷവുമായി പങ്കുവെയ്ക്കാമെന്ന് മക്രോണ്‍ പറഞ്ഞു. ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് “ഇന്ത്യ ടുഡേ”യോടാണ് മക്രോണ്‍ ഇക്കാര്യം പറഞ്ഞത്.

“മോദിസര്‍ക്കാരിന് വേണമെങ്കില്‍ റഫേല്‍ ഇടപാടിലെ രഹസ്യമാക്കി വെയ്ക്കണമെന്ന ഉപാധിയ്ക്കു കീഴിലുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പരസ്യപ്പെടുത്താം. ഇതിന് ഫ്രാന്‍സ് എതിരു നില്‍ക്കില്ല.” -ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.


Also Read: ‘പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവം അപരിഷ്‌കൃതം’; പ്രതിമ തകര്‍ക്കണമെന്ന ബി.ജെ.പിയുടെ ചിന്താഗതി അപക്വമെന്നും രജനികാന്ത്


കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം റഫേല്‍ ഇടപാടു സംബന്ധിച്ച് നിരന്തരമായി മോദി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പശ്ചാത്തലത്തിലാണ് മക്രോണിന്റെ പ്രസ്താവന. ഇടപാടില്‍ വലിയ അഴിമതി ഉണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇടപാടില്‍ വ്യക്തിപരമായ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

റഫേല്‍ യുദ്ധവിമാന ഇടപാട് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാണെന്നും അമിത വിലയ്ക്കാണ് അവ വാങ്ങുന്നതെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നും ഫ്രഞ്ച് നയതന്ത്രകേന്ദ്രങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാനുള്ള കരാറാണ് സര്‍ക്കാര്‍ ഒപ്പു വെച്ചത്. റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി 58,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഉള്ളത്.

വീഡിയോ:

We use cookies to give you the best possible experience. Learn more