| Sunday, 19th May 2019, 8:13 pm

മോദി തുടരുമെന്ന് അഞ്ച് സര്‍വേകള്‍; കേരളം യു.ഡി.എഫ് അനുകൂലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തില്‍ എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് സര്‍വേകള്‍.

ആജ് തക് ഏക്‌സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 73-96ഉം എസ്.പി- ബി.എസ്.പി പൂജ്യം,മറ്റുള്ളവര്‍ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം.

ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പി 306 സീറ്റും കോണ്‍ഗ്രസ് 132 സീറ്റും എസ്.പി – ബി.എസ്.പി പൂജ്യം സീറ്റും മറ്റുള്ളവര്‍ 104 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.

നേരത്തേ എന്‍.ഡി.എ അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം പ്രവചിച്ചിരുന്നു. എന്‍.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു.മറ്റു കക്ഷികള്‍ നേടുമെന്ന് പറയുന്നത് 133 സീറ്റാണ്. അതേസമയം ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അഭൂതപൂര്‍വമായ മുന്നേറ്റം പ്രവചിച്ചത് ചാണക്യ മാത്രമാണ്.

റിപ്പബ്ലിക് സി വോട്ടര്‍ എക്‌സിറ്റ്‌പോള്‍ പ്രകാരം എന്‍.ഡി.എ 287. കോണ്‍ഗ്രസ് 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ് കണക്കുകള്‍.
എന്‍.ഡി.ടി.വി എക്‌സിറ്റ്‌പോളില്‍ എന്‍.ഡി.എക്ക് 306 സീറ്റും കോണ്‍ഗ്രസിന് 124 സീറ്റും മറ്റുള്ളവര്‍ക്ക് 112 എന്നിങ്ങനെയാണ് കണക്കുകള്‍.

കേരളത്തില്‍ യു.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ ആക്സിസ് പോള്‍ സര്‍വേ. കേരളത്തില്‍ യു.ഡി.എഫ് 15-16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 3-5 സീറ്റുകളും ബി.ജെ.പി 0-1 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.

കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകള്‍ നേടുമെന്ന് സര്‍വേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകള്‍ മാത്രമാണ്. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.

We use cookies to give you the best possible experience. Learn more