നോട്ട് നിരോധനം പെട്ടെന്ന് നടപ്പാക്കിയ നടപടി ആയതിനാല്‍ തുടര്‍ച്ചയായുള്ള പ്രചരണം ഒന്ന് കൊണ്ട് മാത്രമേ ജനങ്ങള്‍ മറ്റ് മാര്‍ഗ്ഗം ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളു അതിനാലാണ് ഇത്രയും തുക വിനിയോഗിക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു.
ന്യൂദല്‍ഹി: ജനങ്ങളെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാപ്തരാക്കുവാന്‍ 94 കോടി രൂപ ചിലവഴിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ജനുവരി വരെ ഡിജിറ്റല്‍ ഇടപാടുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 94 കോടി ചിലവഴിച്ചതായി അറിയിച്ചത്.
നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നാലെയാണ് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്രയും തുക സര്‍ക്കാര്‍ ചിലവിട്ടത്. “ഡിജിറ്റല്‍ രംഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കേണ്ടതായുണ്ട്, നോട്ട് നിരോധനം പെട്ടെന്ന് നടപ്പാക്കിയ നടപടി ആയതിനാല്‍ തുടര്‍ച്ചയായുള്ള പ്രചരണം ഒന്ന് കൊണ്ട് മാത്രമേ ജനങ്ങള്‍ മറ്റ് മാര്‍ഗ്ഗം ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളു അതിനാലാണ് ഇത്രയും തുക വിനിയോഗിക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ 9 മുതല്‍ 25വരെയുള്ള കാലയളവില്‍ ഡി.എ.വി.പി 14.95 കോടി രൂപ പരസ്യ ഇനത്തില്‍ ചിലവഴിച്ചിട്ടുണ്ട്. ഇത് പത്ര സ്ഥാപനങ്ങള്‍ക്ക് പണരഹിതമായി എല്.ഇ.എഫ്.ടിയുടെ സഹായത്തോടെയാണ് നല്‍കിയിട്ടുള്ളതെന്നും ബാക്കി തുക മറ്റ് മാര്‍ഗങ്ങളിലൂൂടെ പ്രചരണത്തിനായ് ചിലവഴിച്ചെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നോട്ട് നിരോധനം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മറികടക്കുവാനായാണ് പണരഹിത വിപണി ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്തെ നിരക്ഷരരായ ജനങ്ങളെ ഡിജിറ്റല്‍ വിപണിയുടെ ലോകത്തെത്തിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തിക്കായാണ് സര്‍ക്കാര്‍ നോട്ട് നിരോധന സമയത്ത് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ ഒന്നാം തീയ്യതി അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും പണരഹിത ഇടപാടുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.