| Tuesday, 12th October 2021, 2:33 pm

'അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു'; വീണ്ടും മോദിയെ പുകഴ്ത്തി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണക്കാരുടെയും പിന്നോക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥാപക ദിനത്തില്‍ സംസാരിക്കവേയായിരുന്നു  അമിത് ഷായുടെ അവകാശവാദം.

മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നവയാണെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസവും മോദിയെ പുകഴ്ത്തി അമിത് ഷാ രംഗത്തെത്തിയിരുന്നു.

മോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സന്‍സാദ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

മോദി ഏകാധിപതിയല്ലെന്നും അദ്ദേഹത്തെ പോലെ ഒരു കേള്‍വിക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ അമിത് ഷായെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ.

തനിക്ക് അടുത്ത തമാശയ്ക്ക് വകയായി എന്നാണ് ട്വിറ്ററിലൂടെ മര്‍ട്ടിന പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Modi government’s welfare policies protecting people’s human rights, says Amit Shah

We use cookies to give you the best possible experience. Learn more