'മോദി സർക്കാരിന് നാണവുമില്ല, ഹൃദയവുമില്ല'; ആളുകൾ മരിച്ചു വീഴുമ്പോഴും സർക്കാരിന്റെ ആറാം വാർഷികം ആഘോഷിക്കുന്ന ബി.ജെപിക്കെതിരെ രൂക്ഷ വിമർശനം
Social Media Controversy
'മോദി സർക്കാരിന് നാണവുമില്ല, ഹൃദയവുമില്ല'; ആളുകൾ മരിച്ചു വീഴുമ്പോഴും സർക്കാരിന്റെ ആറാം വാർഷികം ആഘോഷിക്കുന്ന ബി.ജെപിക്കെതിരെ രൂക്ഷ വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th May 2020, 3:19 pm

ന്യൂദൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചും ലോക്ക് ഡൗൺ ഉണ്ടാക്കിയ പ്രതിസന്ധിയിലും ആളുകൾ മരിക്കുമ്പോൾ മോദി സർക്കാരി‍ന്റെ ആറ് വർഷത്തെ ഭരണ നേട്ടങ്ങളെ പുകഴ്ത്തി വീഡിയോ ഇറക്കിയ ബി.ജെ.പിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം.

മോദി സർക്കാർ ആറ് വർഷം കൊണ്ട് അവതരിപ്പിച്ച പദ്ധതികളും കൈവരിച്ച ഭരണ നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി വീഡിയോ തയ്യാറാക്കിയത്. ഈ സമയത്ത് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയത് അനൗചിത്യമായിപ്പോയി എന്ന് ട്വിറ്ററിൽ വ്യാപകമായി വിമർശനം ഉയർന്നു.

2014 മെയ് പതിനാറിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത‍ൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരമേറുന്നത്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് വീഡിയോ തയ്യാറാക്കിയത്. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സർക്കാർ കൊണ്ടുവന്ന പദ്ധതികളെക്കുറിച്ചാണ് പ്രധാനമായും പറയുന്നത്.

 

 

 

 

നരേന്ദ്ര മോദി സർക്കാരിന് ഹൃദയവുമില്ല നാണവുമില്ല, രാജ്യത്തെ കൊവിഡ് കേസുകൾ ചൈനയേക്കാൾ മുന്നിലെത്തി നിൽക്കുമ്പോൾ സർക്കാരിന്റെ ആറാം വാർഷികം ആഘോഷിക്കണമെങ്കിൽ തീർച്ചയായും നിങ്ങൾ ഹൃദയമില്ലാത്തവരായിരിക്കണം, തുടങ്ങിയ വിമർശനങ്ങളാണ് വീഡിയോയ്ക്കെതിരെ പ്രധാനമായും ഉയരുന്നത്.

രാജ്യത്ത് റോഡ് അപകടങ്ങളിൽ 24 അതിഥി തൊഴിലാളികൾ മരിച്ച സമയത്ത് സർക്കാരിന്റെ ആറാം വാർഷികം ആഘോഷിക്കുന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക