| Thursday, 9th January 2020, 4:59 pm

ജെ.എന്‍.യുവിലെത്തിയ ദീപിക പദുക്കോണിനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടികളാരംഭിച്ചു; നടപടി ദിവസങ്ങള്‍ക്കകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളും ബി.ജെ.പി, ആര്‍.എസ്.എസ് അനുകൂലികളും വലിയ ആക്ഷേപങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സംഭവം നടന്ന് രണ്ട് ദിവസം കഴിയവേ കേന്ദ്രസര്‍ക്കാരും ദീപിക പദുക്കോണിനെതിരെയുള്ള നടപടികള്‍ ആരംഭിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നൈപുണ്യ വികസ മന്ത്രാലയത്തിന്റെ പ്രമോഷന് വേണ്ടി ദീപിക പദുക്കോണ്‍ സംസാരിക്കുന്ന വീഡിയോ പുറത്തിറക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആസിഡ് ആക്രമണത്തിന് ഇരയായവരെ കുറിച്ചും സ്‌കില്‍ ഇന്ത്യ പദ്ധതിയെ കുറിച്ചുമാണ് വീഡിയോയില്‍ ദീപിക സംസാരിക്കുന്നത്. ദ പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്‌കില്‍ ഇന്ത്യയെ പ്രമോട്ട് ചെയ്യുന്ന ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന വീഡിയോ ഇന്നാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. വീഡിയോ മന്ത്രാലയത്തില്‍ അടക്കം പ്രചരിച്ചിരുന്നു. പക്ഷെ ഇന്നലത്തെ സംഭവങ്ങള്‍ക്ക് ശേഷം വീഡിയോ വേണ്ടെന്ന് വെക്കുകയായിരുന്നു’, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദ പ്രിന്റിനോട് പറഞ്ഞു.

എന്നാല്‍ വീഡിയോ പരിശോധിക്കുകയാണെന്നാണ് മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിശദീകരണം. ദീപിക പദുക്കോണിന്റെ പുതിയ ചിത്രം ചപ്പക്ക് ആസിഡ് ആക്രമണത്തിന് ഇരയായവരുടെ ജീവിതമാണ് ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തോടനുബന്ധിച്ചാണ് ദീപിക മന്ത്രാലയത്തിന്റെ വീഡിയോയില്‍ പങ്കാളിയായത്.

ദീപിക പദുക്കോണുമായി ഔദ്യോഗിക കരാറുകള്‍ ഒന്നുമില്ലെന്നും മന്ത്രാലയത്തില്‍ നിന്ന് ദ പ്രിന്റിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more