| Wednesday, 21st December 2016, 6:11 pm

ബിര്‍ള, സഹാറ ഗ്രൂപ്പുകളില്‍ നിന്നും മോദി കോടികള്‍ കോഴവാങ്ങി: രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്


2013 ഒക്‌ടോബര്‍ മുതല്‍ 2014 ഫിബ്രവരി വരെ  മോദി ഒമ്പത് തവണയായി 40 കോടി രൂപ കോഴ വാങ്ങിയതായി രാഹുല്‍ഗാന്ധി പറഞ്ഞു.


മെഹ്‌സാന:  ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിര്‍ള, സഹാറ ഗ്രൂപ്പുകളില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കഴിഞ്ഞ രണ്ടര വര്‍ഷമായി ആദായനികുതി വകുപ്പിന്റെ കൈകളില്‍ ഈ രേഖകളുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

2013 ഒക്‌ടോബര്‍ മുതല്‍ 2014 ഫിബ്രവരി വരെ  മോദി ഒമ്പത് തവണയായി 40 കോടി രൂപ കോഴ വാങ്ങിയതായി രാഹുല്‍ഗാന്ധി പറഞ്ഞു.

ഒക്ടോബര്‍ 30ന് 2.5 കോടി, നവംബര്‍ 12ന് 5 കോടി, നവംബര്‍ 27ന് 2.5 കോടി, നവംബര്‍ 29ന് 2.5 കോടിയും മോദി കോഴ കൈപറ്റിയതായി രാഹുല്‍ പറഞ്ഞു. 2013 ഡിസംബര്‍ 13,19 തിയ്യതികളിലും  2014 ജനുവരി 13, ജനുവരി 28, ഫെബ്രുവരി 22 തീയതികളിലും മോഡി അഞ്ച് കോടി രൂപ വീതം കൈപ്പറ്റിയതായും രാഹുല്‍ പറഞ്ഞു.


Read more: ഈമാസം ബ്ലോഗെഴുതുന്നില്ലെന്ന് മോഹന്‍ലാല്‍


പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ മോദി അനുവദിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. 2014 നവംബര്‍ 22ന് സഹാറ കമ്പനിയില്‍ റെയിഡ് നടത്തിയപ്പോള്‍ ആറുമാസം കൊണ്ട് മോദിക്ക് പണം നല്‍കിയതിന്റെ രേഖകളുണ്ടായിരുന്നു. ഒമ്പത് തവണയായി പണം നല്‍കിയെന്നാണ് പറയുന്നത്. സഹാറാ രേഖകള്‍ സത്യമാണോ കള്ളമാണോ പറയുന്നതെന്ന് മോദി പറയുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

മോദി കോടികള്‍ സഹാറയില്‍ നിന്നും ബിര്‍ളയില്‍ നിന്നും കോഴ വാങ്ങിയെന്ന് ആംആദ്മി പാര്‍ട്ടി രേഖകളടക്കം ആരോപിച്ചിരുന്നു.


Read more: എല്ലാ എതിര്‍പ്പുകളും നിരീക്ഷണത്തിലാണ്


Latest Stories

We use cookies to give you the best possible experience. Learn more