| Friday, 10th January 2020, 11:47 am

'മോദിയെ കൊല്‍ക്കത്തയില്‍ കാല് കുത്താന്‍ അനുവദിക്കില്ല'; ആഹ്വാനമുയര്‍ത്തി വിവിധ ഗ്രൂപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം. വിവിധ സംഘടനകള്‍ ചേര്‍ന്ന് മോദിയെ വഴിയില്‍ തടയാനാണ് തീരുമാനം.

കൊല്‍ക്കത്തയില്‍ മോദിയെ വഴിയില്‍ തടയുന്നതിന് 17 ഇടതു പാര്‍ട്ടികളുടെ സംയുക്ത ഫോറവും മറ്റ് വിവിധ സംഘടനകളും ആഹ്വാനവും ചെയ്തു കഴിഞ്ഞു. മോദി എത്തുമ്പോള്‍ വിമാനത്താവളം വളയാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് വൈകീട്ട് 5 മണിക്ക് എത്തുന്ന മോദിയെ കൊല്‍ക്കത്തയില്‍ കാല്‍ കുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കൊല്‍ക്കത്തയില്‍ ശനി, ഞായര്‍ തീയതികളിലായി നാല് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്തവിധം മോദിയെ തടയാനും പ്രതിഷേധം നടത്താനും ആഹ്വാനമുണ്ട്.

പ്രതിഷേധം ശക്തമാവും എന്ന കാരണത്താല്‍ വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്‍ക്കത്തയിലെത്തുന്ന മോദിക്ക് ഗോ ബാക്ക് വിളിച്ച് രംഗത്തുവരണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more