നരേന്ദ്രമോദി ഫാന്‍സ് പയ്യന്നൂര് എന്ന ഫേസ്ബുക്ക് പേജിലാണ് മൂന്നുപേരുടെയും ഫോട്ടോയ്‌ക്കൊപ്പം ഇത്തരമൊരു അഭിപ്രായപ്രകടനം വന്നിരിക്കുന്നത്.
യോഗി ആദിത്യനാഥും, സാക്ഷി മഹാരാജും ബി.ജെ.പി എം.പിമാരാണ്. വിശ്വഹിന്ദു പരിഷത്ത് നേതാവാണ് സാധ്വി പ്രാചി.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വര്‍ഗീയ വിഷം നിറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചിരുന്നു. ബീഫ് കഴിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണം, ബീഫ് കഴിക്കുന്നവര്‍ക്കെല്ലാം അഖ്‌ലാഖിന്റെ ഗതി വരും, ഖാന്‍മാരുടെ സിനിമ കാണരുത്, ഷാരൂഖ് പാകിസ്ഥാനിലേക്കു പോകണം തുടങ്ങി ഇവര്‍ നടത്തിയ പ്രസ്താവനകളില്‍ മിക്കതും ഏറെ വിവാദമായിരുന്നു.
എന്നാല്‍ ഈ വിലക്കുകള്‍ അവഗണിച്ചും ഇവര്‍ പ്രസ്താവനകള്‍ തുടരുന്ന സ്ഥിതിയാണുണ്ടായത്. ബി.ജെ.പി സര്‍ക്കാറിനെതിരെ ഇപ്പോള്‍ പലയിടങ്ങളിലും ഉയരുന്ന രോഷപ്രകടനങ്ങള്‍ക്ക് ഇവരും ഒരു കാരണമാണ്. അതുതിരിച്ചറിഞ്ഞിട്ടുള്ളതാണ് മോദി ഫാന്‍സിന്റെ പോസ്റ്റ് എന്നുവേണം കരുതാന്‍.
ഈ പോസ്റ്റിനുവന്നിട്ടുള്ള കമന്റുകളില്‍ ഭൂരിപക്ഷവും ഈ മൂന്നുപേരെയും എതിര്‍ത്തുകൊണ്ടുള്ളതാണ്. അതേസമയം, ബി.ജെ.പിക്ക് വളരാന്‍ ഇവര്‍ ആവശ്യമാണെന്ന അഭിപ്രായമുള്ളവരും ഉണ്ട്.