| Tuesday, 5th September 2017, 7:32 am

ടൈം മാഗസില്‍ വോട്ടെടുപ്പില്‍ മോദിക്ക് വട്ടപൂജ്യം; ലോക നേതാക്കളില്‍ ആദ്യ നൂറിലും മോദിക്ക് ഇടമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലോകത്ത് സ്വാധീനമുള്ള 100 നേതാക്കളെ കണ്ടെത്താന്‍ ടൈം മാഗസില്‍ നടത്തിയ “ടൈം 100 റീഡേഴ്സ് പോളില്‍” പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വോട്ടു പോലും ലഭിച്ചില്ല. മാസിക വായനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ലോക നേതാക്കള്‍ക്കിടയില്‍ നിന്ന് വോട്ടില്ലാതെ മോദി പുറത്തായത്.


Also Read: നോട്ടുനിരോധനം കള്ളപ്പണം തടയാന്‍ സഹായിച്ചോ എന്ന് അറിയില്ലെന്ന് ആര്‍.ബി.ഐ


ഞായറാഴ്ച രാത്രിയോടെയായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനമുള്ള 100 ലോക നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് അവസാനിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത ഒരാള്‍പോലും മോദിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിട്ടില്ല. ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റൊഡ്രിഗോ ഡുത്തേര്‍ത്തെയാണ് ഇത്തവണ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത്.

അമേരിക്കക്കെതിരെ രൂക്ഷ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള ഡുത്തേര്‍ത്തെ അഞ്ച് ശതമാനം വോട്ടുകളോടെയാണ് ഒന്നാമതെത്തിയത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് എന്നിവര്‍ മൂന്ന് ശതമാനം വോട്ട് നേടി ഡുത്തേര്‍ത്തെയ്ക്ക് പിന്നിലെത്തി.


Dont Miss: ‘സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല..’; മോദിയുടെ തട്ടകത്തില്‍ മോദിയുടെ അപരനെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ്


മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്പൈസര്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, ഭര്‍ത്താവ് ജാര്‍ഡ് കുഷ്നര്‍ എന്നിവര്‍ക്കും സര്‍വ്വേയില്‍ വോട്ട് ലഭിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more