| Monday, 13th November 2017, 10:28 pm

'മോദിയുടേത് ഗബ്ബാര്‍ സിംഗ് സ്‌റ്റൈല്‍ ആക്രമണം'; ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണ് മോദിയെന്ന് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ ഗബ്ബാര്‍ സിംഗ് സ്‌റ്റൈല്‍ ആക്രമണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയെയായിരുന്നു രാഹുലിന്റെ പരിഹാസം.

“കടുത്ത നടപടികള്‍ രണ്ടും സര്‍ക്കാര്‍ സ്വീകരിച്ചത് രാത്രിയാണ്. ഗബ്ബര്‍ സിംഗ് ഗ്രാമീണരെ ആക്രമിക്കുന്നതും രാത്രിയിലായിരുന്നു”.


Also Read: തോമസ് ചാണ്ടിയുടെ വെളളിക്കാശിന് മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുട്ടുമടക്കുന്നു; നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കില്‍ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍


മോദിയില്‍നിന്ന് രക്ഷിക്കൂവെന്ന് ഗുജറാത്തിലെ ജനങ്ങള്‍ തന്നോട് അഭ്യര്‍ഥിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി ജനങ്ങള്‍ക്ക് കടുത്ത ദുരിതം വിതച്ചു. ജി.എസ്.ടി ഘടനയില്‍ അടിയന്തിരമായി മാറ്റം വരുത്തേണ്ടതുണ്ട്.

ലോകം മുഴുവന്‍ ഇന്ധനവില കുറയുമ്പോള്‍ ഇന്ത്യയില്‍ മാത്രം ഇന്ധനവില ഉയരുന്നു. പ്രധാനമന്ത്രി ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ഓങ് സാങ് സൂകിക്കെതിരായ പ്രതിഷേധം; ഐറിഷ് സംഗീതജ്ഞന്‍ ഡബ്ലിന്‍ പുരസ്‌കാരം തിരിച്ചുനല്‍കി


പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് നരേന്ദ്ര പട്ടേലും രാഹുലിനൊപ്പം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു. ബി.ജെ.പിയില്‍ ചേരാന്‍ നേതാക്കള്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് നരേന്ദ്ര പട്ടേല്‍.

Latest Stories

We use cookies to give you the best possible experience. Learn more