| Monday, 6th August 2018, 6:10 pm

ഇസ്‌ലാമിക തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചത് മോദിക്ക് മുസ്‌ലീങ്ങളോട് വെറുപ്പുള്ളതുകൊണ്ട്: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്‌ലീങ്ങളോട് വെറുപ്പാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ശശി തരൂര്‍ എം.പി പ്രതിഷേധമുയര്‍ത്തിയത്.

“”പ്രധാനമന്ത്രിക്ക് ഒരു വിഭാഗത്തെ ഇഷ്ടമല്ല. ബി.ജെ.പിയുടെ മുദ്രാവാക്യം “സബ്‌കേ സാത്ത് സബ്കാ വികാസ്” എന്നാണെങ്കിലും ഈ വിഭാഗത്തെ മാത്രം എല്ലാത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നു”” തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: 12 വര്‍ഷത്തിന് ശേഷം ഇന്ദ്ര നൂയി പടിയിറങ്ങുന്നു; പെപ്‌സികോക്ക് ഇനി പുതിയ ചെയര്‍മാന്‍


പ്രധാനമന്ത്രിക്ക് മുസ്‌ലീം തൊപ്പി വെയ്ക്കാന്‍ മടിയാണെന്നും ഇത് അവരോടുള്ള വിദ്വേഷമാണ് വ്യക്തമാക്കുന്നതെന്നും തരൂര്‍ പറയുന്നുണ്ട്.

“”എന്റെ ഈ പ്രസ്താവന കൊണ്ട് ആര്‍ക്കും ദേഷ്യം വരേണ്ട കാര്യമില്ല. ഇത് എന്റെ നിരീക്ഷണമാണ്. പ്രധാനമന്ത്രി മുസ്‌ലീം മതാചാരപ്രകാരമുള്ള വസ്ത്രങ്ങളും തൊപ്പിയും പലതവണ നിഷേധിച്ചിട്ടുണ്ട്”” തരൂര്‍ പറഞ്ഞു.

“സബ്കാ സാത്ത് സബ്കാ വികാസ്” എന്നാണ് പ്രധാനമന്ത്രി പറയുന്നതെങ്കിലും, സംഭവിക്കുന്നത് നേരെ വിപരീതമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


ALSO READ: രാജ്യസഭാ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ്: ഭരണ പ്രതിപക്ഷ കക്ഷികള്‍ ശക്തിപരീക്ഷിക്കും


ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി ആക്രമണം നേരിട്ടതിന് ശേഷമാണ് തരൂര്‍ നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പി ഇനിയും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യ ഒരു ഹിന്ദു പാകിസ്താൻ ആയി മാറും എന്നായിരുന്നു തരൂരിന്റെ പ്രസ്താവന.

We use cookies to give you the best possible experience. Learn more