പത്തനാപുരം: രാജ്യത്തെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും മോദി നടപ്പാക്കിയില്ലെങ്കിലും അംബാനിക്ക് നല്കിയ വാഗാദാനം പാലിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തേയും മാവേലിക്കരയിലേയും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥമാണ് രാഹുല്‍ പത്തനാപുരത്ത് എത്തിയത
യുവാക്കള്‍ക്ക് രണ്ട് കോടി തൊഴിലവസരങ്ങള്‍ എല്ലാവരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, കര്‍ഷകര്‍ക്ക് ന്യായവില തുടങ്ങി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രധാനമന്ത്രി ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതെല്ലാം നുണയായിരുന്നെന്ന് നിങ്ങള്‍ക്കും അറിയാം അവര്‍ക്കുമറിയാം രാഹുല്‍ പറഞ്ഞു.
മോദി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയിട്ടില്ലെങ്കിലും അനില്‍ അംബാനിക്ക് റഫാല്‍ ഇടപാടിലൂടെ 30000കോടി രൂപ നല്‍കാമെന്ന വാഗ്ധാനം അദ്ദേഹം പാലിച്ചിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിക്ക് ഒരു വര്‍ഷം ചിലവാകുന്ന തുകയാണ് മോദി അനില്‍ അംബാനിക്ക് നല്‍കിയത്. മൂന്നര ലക്ഷം കോടി രൂപയാണ് രാജ്യത്തെ അതിസമ്പന്നരായ 15 പേര്‍ക്ക് മോദി ചിലവഴിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
DoolNews Video