Advertisement
India
'വാഗ്ദാനം പാലിക്കാനാകാതെ മോദി'; തൊഴിലില്ലായ്മ രൂക്ഷമായതോടെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 16, 02:41 am
Friday, 16th June 2017, 8:11 am

 

ന്യൂദല്‍ഹി: തൊഴിലില്ലായ്മ രാജ്യത്ത് നിന്ന് തുടച്ച് നീക്കും എന്നവകാശപ്പെട്ടായിരുന്നു എന്‍.ഡി.എ തെരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തിലേറിയതും. എന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നു എന്ന പരാതിയാണ് മോദി സര്‍ക്കാറിന്റെ ദിനങ്ങളില്‍ രാജ്യത്ത് നിന്ന് ഉയര്‍ന്ന് കേട്ടത്.


Also read നടി കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി പൊലീസ്


2018 ഓടെ ഇന്ത്യയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം മൂന്ന് ലക്ഷം കൂടി വര്‍ധിക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന പ്രവചിച്ചതിന് പിന്നാലെയാണ് മോദി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ തൊഴില്‍ അവസരം വിലയിരുത്താന്‍ പ്രത്യേക യോഗം ചേരുന്നത്.


Dont miss ശൃംഗേരി മഠാധിപതിയുടെ അനുഗ്രഹം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും


അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കനുസരിച്ച് രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 2016ല്‍ 1.77 കോടി ആയിരുന്നു. 2017 ല്‍ അത് 1.8 കോടി കവിയുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ തൊഴിലില്ലായ്മ രൂക്ഷമാകുന്നു എന്ന വാര്‍ത്തയോട് പുറം തിരിഞ്ഞ സര്‍ക്കാര്‍ കണക്കുകളും തങ്ങള്‍ക്കെതിരായപ്പോഴാണ് യോഗം വിളിക്കാന്‍ തയ്യാറായത്.