ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാര്‍ നല്‍കിയ ഉറപ്പുകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയില്ലെന്ന് സര്‍ക്കാര്‍ രേഖകള്‍. പാര്‍ലമെന്റില്‍ മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകളില്‍ മൂന്നിലൊന്ന് നടപ്പിലാക്കിയപ്പോള്‍ അഞ്ചിലൊന്നും ഉപേക്ഷിക്കപ്പെട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളാണ് സഭയുടെ പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ച കാര്യങ്ങളാണ് ഇങ്ങനെ തീരുമാനമാകാതെ കിടക്കുന്നത്. ഉറപ്പുകള്‍ പാലിക്കാത്തതിന്റെ ഉത്തരവാദിത്വം അതത് മന്ത്രാലയങ്ങള്‍ക്കാണ്.
ലോക്‌സഭയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ നിരീക്ഷിക്കുന്നതിനായി 15അംഗ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. തീരുമാനമാകാത്തവയുടെ കാര്യങ്ങളും പരിശോധിക്കുന്നത് ഈ സമിതി തന്നെയാണ്.