ജോര്‍ദ്ദാന്‍ രാജാവിനെ സ്വീകരിക്കാന്‍ മോദി വിമാനത്താവളത്തില്‍; പ്രധാനമന്ത്രിയെത്തിയത് പ്രോട്ടോകോള്‍ മറികടന്ന്
national news
ജോര്‍ദ്ദാന്‍ രാജാവിനെ സ്വീകരിക്കാന്‍ മോദി വിമാനത്താവളത്തില്‍; പ്രധാനമന്ത്രിയെത്തിയത് പ്രോട്ടോകോള്‍ മറികടന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th February 2018, 7:48 am

 

ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ജോര്‍ദാന്‍ രാജാവിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ പോലും മറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയിലെത്തിയ ജോര്‍ദ്ദാന്‍ രാജാവായ അബ്ദുളളയ്ക്ക് സ്വീകരണമേകാനാണ് മോദിയെത്തിയത്.

അതേസമയം പാകിസ്ഥാന്റെ പരമ്പരാഗത സുഹൃത്ത് രാഷ്ട്രമായി കണക്കാക്കപ്പെടുന്ന രാജ്യമാണ് ജോര്‍ദാന്‍. രണ്ടാഴ്ച മുമ്പ് ജോര്‍ദ്ദാന്‍ സന്ദര്‍ശനം നടത്തിയ മോദിക്ക് മികച്ച സ്വീകരണം രാഷ്ട്രം നല്‍കിയതിന്റെ പ്രതികരണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദിയുടെ ജോര്‍ദ്ദാന്‍ സന്ദര്‍ശനത്തോടെ ഇന്ത്യ ജോര്‍ദാന്‍ ബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് ഇരു തലവന്‍മാരൂടെയും പ്രതീക്ഷ. പ്രതിരോധം, സുരക്ഷ, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ പുതിയ കരാറുകളും സഹകരണവും ശക്തമാക്കാനാണ് അബ്ദുള്ള രാജാവിന്റെ ഇന്ത്യ സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.