ഇതു രണ്ടാം തവണയാണ് രാജ്പഥില്‍ മോദി പ്രോട്ടോക്കോള്‍ തെറ്റിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനപരിപാടിയിലും മോദി ഇങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്.
ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ ലംഘിച്ചു. പരിപാടിക്കിടെ രാജ്പഥിലൂടെ നടന്ന് ജനങ്ങള്‍ക്ക് കൈവീശിയ മോദിയുടെ നടപടി പതിവു ചട്ടങ്ങളുടെ ലംഘനമാണ്.
ഇതു രണ്ടാം തവണയാണ് രാജ്പഥില്‍ മോദി പ്രോട്ടോക്കോള്‍ തെറ്റിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനപരിപാടിയിലും മോദി ഇങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്.
Also read: ഹിറ്റ്‌ലറെ പോലുള്ളവരില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കേണ്ടതുണ്ട്: കെജ്‌രിവാള്‍
പതിവില്‍ നിന്നും വ്യത്യസ്തമായി എന്‍.എസ്.ജി കമാന്‍ഡോകളും ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനചടങ്ങുകള്‍ക്കിടെ പരേഡ് നടത്തിയിരുന്നു. ലഫ്. ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരേഡില്‍ പങ്കെടുത്തത്.
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനായിരുന്നു ഇത്തവണത്തെ ചടങ്ങുകളിലെ മുഖ്യാതിഥി.
Read more: പ്രിയപ്പെട്ട മോഹന്‍ലാല്‍, നിങ്ങളുടെ പക്ഷങ്ങളെ മറയ്ക്കാന്‍ വേണ്ടി ഗൗതമബുദ്ധനെ നിഷ്പക്ഷനാക്കരുത്
#WATCH: PM Narendra Modi greets spectators at Rajpath after #RepublicDay parade pic.twitter.com/wR2jZMQ46q
— ANI (@ANI_news) January 26, 2017