വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച് അത് അഘോഷമാക്കുന്ന രീതിയിപ്പോഴുണ്ട്. അടുത്തിടെ ട്വിറ്ററില്‍ ഇത്തരമൊരു വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനസ്‌കോ പ്രഖ്യാപിച്ചു എന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത കണ്ടയുടന്‍ തന്നെ മുന്നും പിന്നും നോക്കാതെ മോദി ഭക്തര്‍ ഇത് ആഘോഷിക്കുകയും ചെയ്തിരുന്നു.
അബദ്ധം പറ്റിയവരുടെ കൂട്ടത്തില്‍ ലോക ബ്രില്ല്യാര്‍ഡ്‌സ് ചാമ്പ്യന്‍ പങ്കജ് അദ്വാനിയുമുണ്ടായിരുന്നു. ട്വിറ്റര്‍ പ്രചരണം കണ്ടതോടെ പങ്കജ് മോദിയെ അഭിനന്ദിച്ചു ട്വീറ്റു ചെയ്തു.
Don”t Miss:ഡിങ്കമതം പിളര്‍ന്നു, ഡിങ്കോയിസം (മാ) നാളെ നിലവില്‍ വരും
“ലോകത്തിലെ മികച്ച പ്രധാനമന്ത്രിയെന്നു പ്രഖ്യാപിക്കപ്പെട്ട നരേന്ദ്രമോദി സര്‍ അഭിനന്ദനങ്ങള്‍” എന്നായിരുന്നു പങ്കജിന്റെ ട്വീറ്റ്.
എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയ ചിലര്‍ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതൊരു വ്യാജവാര്‍ത്തയാണെന്നു മനസിലായി. ഇതോടെ മോദി ഭക്തരെയും പങ്കജ് അദ്വാനിയെയും കളിയാക്കി ട്വിറ്ററില്‍ പോസ്റ്റുകളും പ്രവഹിച്ചു.
ഒടുക്കം പങ്കജ് തിരുത്തുമായി രംഗത്തെത്തുകയും ചെയ്തു.
“എനിക്കു അബദ്ധം പറ്റിയെന്നു മനസിലായി. പക്ഷെ എനിക്കു ലോക കീരീടം കിട്ടിയതിനേക്കാള്‍ ശ്രദ്ധനേടി ഇത്.” എന്ന് പങ്കജ് ട്വീറ്റു ചെയ്യുകയും ചെയ്തു.