'ഇന്ത്യയെ ഹിന്ദുസ്ഥാനാക്കരുത്'; ഇന്ത്യന്‍ ഭരണഘടന നശിപ്പിക്കരുതെന്ന ആവശ്യവുമായി സ്വാതന്ത്ര്യ സമരസേനാനിയുടെ കത്ത്
National
'ഇന്ത്യയെ ഹിന്ദുസ്ഥാനാക്കരുത്'; ഇന്ത്യന്‍ ഭരണഘടന നശിപ്പിക്കരുതെന്ന ആവശ്യവുമായി സ്വാതന്ത്ര്യ സമരസേനാനിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th April 2018, 11:45 pm

 

ബെംഗളൂരു: ഇന്ത്യന്‍ ഭരണഘടന നശിപ്പിക്കരുതെന്ന ആവശ്യവുമായി മോദിക്ക് കത്ത്. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി എച്ച്.എസ് ദൊരെസ്വാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ.ബി ചന്ദ്രശേഖറുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിക്കും ഭരണഘടനയില്‍ മാറ്റം വരുത്തെന്ന് തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

മോദിയും ജോഷിയും ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന് പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. “ഇന്ത്യ”, “ഭാരതം” എന്നീ വാക്കുകളെ “ഹിന്ദുസ്ഥാന്‍” എന്നാക്കി മാറ്റില്ല എന്നും മോദിയും ജോഷിയും ഉറപ്പു തരണമെന്നും കത്തില്‍ പറയുന്നു.


Also Read: ശിവസേന പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍


“സോഷ്യലിസ്റ്റ് മതനിരപേക്ഷ” ഭരണഘടനയില്‍ നിന്നും ഒഴിവാക്കരുതെന്നും ദൊരെസ്വാമിയും ചന്ദ്രശേഖറും കത്തില്‍ പറയുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുഅളള ആര്‍ട്ടിക്കിള്‍ 29-30 ഉം ഭരണഘടനയില്‍ നിന്നും നീക്കംചെയ്യപ്പെടില്ല എന്ന് മോദി ഉറപ്പു തരണമെന്നും ഇരുവരും നിഷ്‌കര്‍ഷിച്ചു.

“ഇനിയും നിങ്ങള്‍ നിങ്ങളുടെ നയം തുറന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍ വീര്‍ സവാര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ഹെഡ്‌ഗേവര്‍ എന്നിവരുടെ ഹിന്ദുരാഷ്ട്രത്തിന്റെ ഉറച്ച ആശയങ്ങളാണ് നിങ്ങളുടേതുമെന്ന ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളുടേയും വിശ്വസം ഞങ്ങള്‍ ശെരിവെക്കും”, കത്തില്‍ പറയുന്നു.

അധികാരത്തിലെത്തിയാല്‍ ഓരോ വര്‍ഷവും ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാത്തതിന് കത്തില്‍ മോദിയോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് നിങ്ങള്‍ക്ക് വോട്ട് നല്‍കിയവരോട് എന്തു മറുപടിയാണ് പറയാനുള്ളതെന്നും കത്തില്‍ ചോദിക്കുന്നു.

 


Watch DoolNews Video: