|

മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രവുമായി കേന്ദ്ര സര്‍ക്കാരിന്റെ 2017 കലണ്ടര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

mod

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യാറാക്കിയ കലണ്ടര്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവാണ് ഇന്ന് പുറത്തിറക്കിയത്. “മേരാ ദേശ് ബദല്‍ രഹാഹെ ആഗെ ബഡ് രഹാഹെ” എന്നതാണ് കലണ്ടറിന്റെ പ്രമേയം.

ന്യൂദല്‍ഹി: മുഴുവന്‍ പേജുകളിലും പ്രധാനമന്ത്രി മോദിയുടെ ചിത്രവുമായി കേന്ദ്രസര്‍ക്കാരിന്റെ 2017 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. 12 പേജുകളിലും ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് കലണ്ടര്‍

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യാറാക്കിയ കലണ്ടര്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവാണ് ഇന്ന് പുറത്തിറക്കിയത്. “മേരാ ദേശ് ബദല്‍ രഹാഹെ ആഗെ ബഡ് രഹാഹെ” എന്നതാണ് കലണ്ടറിന്റെ പ്രമേയം.

സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ വിവരിച്ച് കൊണ്ടുള്ളതാണ് കലണ്ടറെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.