Advertisement
national news
'കുറച്ച് ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാറങ്ങ് ഉണ്ടാക്കാന്നേ മോദിക്ക് അമിത് ഷായുടെ ഉപദേശം!' അമേരിക്ക ഇന്ത്യയിലാണെങ്കില്‍ ഇങ്ങനെയാവുമായിരുന്നെന്ന് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 06, 03:29 pm
Friday, 6th November 2020, 8:59 pm

ന്യൂദല്‍ഹി: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുമെന്ന് ഏതാണ്ട് സൂചന വന്നുതുടങ്ങിയതിന് പിന്നാലെ തന്നെ നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപിന് ഉപദേശം നല്‍കുകയും അതേസമയം ബൈഡനുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുകയും ചെയ്യുന്ന മോദിയുടെ ട്രോളുകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ മോദിയേയും അമിത് ഷായേയും ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍.

അമേരിക്ക ഇന്ത്യ ആയിരുന്നെങ്കില്‍ എന്ന ക്യാപ്ഷനോടെയാണ് മോദിയും അമിത് ഷായും തമ്മിലുള്ള സംഭാഷണത്തിന്റെ ട്രോള്‍ പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചിരിക്കുന്നത്.

” ദേ ഇയാള് പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപിന്റെ സര്‍ക്കാറങ്ങ് ഉണ്ടാക്കിയേക്കാം എന്ന്, ” അമിത് ഷായെ ചൂണ്ടി മോദി പറയുന്നതായാണ് ട്രോള്‍.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് മേല്‍ക്കൈ ലഭിച്ചികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ബി.ജെ.പിക്കും മോദിക്കുമെതിരെ ട്രോളുകള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്.

നേരത്തെ മോദിയുടേയും ട്രംപിന്റെയും പഴയ വീഡിയോ പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചിരുന്നു.
ഇന്ത്യക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി നല്ല അടുപ്പമാണുള്ളതെന്നും ഇത്തവണയും ട്രംപ് സര്‍ക്കാര്‍ തന്നെയാണെന്നുമാണ് ട്രംപിനൊപ്പം നിന്ന് മോദി പറയുന്നത്.

ഇത്തവണ മോദി പറഞ്ഞത് തെറ്റായിപ്പോയല്ലോ എന്നാണ് പ്രശാന്ത് ഭൂഷണ്‍ വീഡിയോ പങ്കുവെച്ച് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlights: Modi and Amitshah talking about American Election, Prashant Bushan Mocks With Troll