ന്യൂദല്‍ഹി: ഡോ.ബി.ആര്‍ അംബേദ്കറിന്റെ ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും.
അംബേദ്കറിന്റെ ആശയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്നും അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തിന് സമഗ്രമായ ഒരു ഭരണഘടന നല്‍കി പുരോഗതിക്കും, അഭിവൃദ്ധിക്കും സമത്വത്തിനും വഴിയൊരുക്കിയ അംബേദ്കറിനെ അഭിനന്ദിക്കുന്നുവെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.
ബാബാ സാഹിബിന്റെ ചുവടുപിടിച്ച് മോദി സര്‍ക്കാര്‍ ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Remembering the great Dr. Babasaheb Ambedkar on Mahaparinirvan Diwas. His thoughts and ideals continue to give strength to millions. We are committed to fulfilling the dreams he had for our nation. pic.twitter.com/dJUwGjv3Z5
— Narendra Modi (@narendramodi) December 6, 2020
खून पसीने की रोटी सजाता है जो थाली में
उसे हक़ है कहें अपनी यहाँ ख़ुद्दार की बातें
किसान की रोटी ही इश्वर है। pic.twitter.com/TN78Yu4NHB— Monu RS Yadav🇮🇳🇮🇳 (@MonuRSYadav1) December 6, 2020
एक भविष्योन्मुखी व सर्वसमावेशी संविधान देकर देश में प्रगति, समृद्धि और समानता का मार्ग प्रशस्त करने वाले बाबासाहेब के महापरिनिर्वाण दिवस पर उन्हें कोटि-कोटि नमन।
बाबासाहेब के पदचिन्हों पर चलकर मोदी सरकार दशकों से विकास से वंचित वर्ग के कल्याण के प्रति समर्पित भाव से कार्यरत है। pic.twitter.com/1zJUVW1kwR
— Amit Shah (@AmitShah) December 6, 2020
എന്നാല്‍ ഇരുവരുടെയും പോസ്റ്റിന് പിന്നാലെ ട്വിറ്ററില്‍ നിരവധി പേരാണ് അംബേദ്കറോടുള്ള മോദി സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
അംബേദ്കര്‍ പ്രതിമകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് മോദി സര്‍ക്കാരിന്റെ കാലത്താണെന്നും, അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടന തകര്‍ക്കാന്‍ ശ്രമം നടത്തുന്നവരാണ് മോദിയും അമിത് ഷായുമെന്നും നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.
അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ നില്‍ക്കുന്നവര്‍ ഒരാഴ്ചയയായി തെരുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണണമെന്നും നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു.
അംബേദ്കര്‍ അനുസ്മരണത്തില്‍ കേവലം മാലയണിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേഷ് മേവാനി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Modi and Amith Shah pays tribute to BR Amdekar;.