| Saturday, 7th September 2019, 9:20 am

ചാന്ദ്രയാന്‍ 2: വിക്രം ലാന്ററില്‍ നിന്നും സിഗ്നല്‍ ഇല്ല; ഐ.എസ്.ആര്‍.ഒക്കൊപ്പമെന്ന് നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യം ഐ.എസ്.ആര്‍.ഒക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തു നിന്നു നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.

നമ്മള്‍ ഇനിയും  മുന്നാട്ടുകുതിക്കുമെന്നും പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും രാജ്യത്തിന്റെ പുരോഗതിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച പ്രൊഫഷണലുകളാണ് നിങ്ങള്‍. രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചാന്ദ്രയാന്‍-2 വിന് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനില്‍ നിന്നും 2.1 കിലോ മീറ്റര്‍ ദൂരെവെച്ചാണ് ലാന്‍ഡറില്‍ നിന്നും ആശയ വിനിമയം നഷ്ടമായത്. ഇതോടെ ചാന്ദ്രയാന്‍ 2 അനിശ്ചിതത്വത്തിലാണ്.

എന്നാല്‍ ശാസ്ത്രത്തില്‍ പരാജയങ്ങളില്ല. എല്ലാം പരീക്ഷണങ്ങളാണ്. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണു നിങ്ങള്‍. നിങ്ങളുടെ സ്വപ്നങ്ങളും ജീവിതങ്ങളും രാജ്യത്തിനായി ത്യജിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘തിരിച്ചടികളില്‍ തളരരുത്. പരിശ്രമങ്ങള്‍ തുടരണം. മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. തിരിച്ചടികള്‍ ഉണ്ടായപ്പോഴെല്ലാം രാജ്യം തിരിച്ചുവന്നിട്ടുണ്ട്. പരാജയങ്ങളില്‍ പലതും പഠിക്കാനുണ്ടെന്നും അതു ഭാവിയില്‍ ഉപകരിക്കുമെന്നും’ പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ദിവസം നിങ്ങളുടെ നിരാശരായ നിങ്ങളുടെ മുഖം ഞാന്‍ കണ്ടിരുന്നുവെന്നും അതിന്റെ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more