| Friday, 14th September 2018, 4:56 pm

2014ന് ശേഷം രണ്ടാമത്തെ മുസ്‌ലീം ചടങ്ങില്‍ പങ്കെടുത്ത് നരേന്ദ്ര മോദി; ലക്ഷ്യം തെരഞ്ഞെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് പ്രധാനമന്ത്രി ഇറങ്ങുന്നു. അധികാരത്തിലേറിയ ശേഷമുള്ള രണ്ടാമത്തെ തവണ മാത്രമാണ് പ്രധാന മന്ത്രി മുസ്‌ലീം സമൂഹം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്.

ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് ആശാര മുബാര്‌റകയില്‍ ദാവൂദി ബൊഹ്‌റാസ് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാന മന്ത്രി പങ്കെടുത്തത്. ഇന്‍ഡോറിലെ ഷിയാ വിഭാഗമാണ് ദാവൂദി ബൊഹ്‌റാസ്. ഇതിന് മുമ്പ് മോദി ഒരു മുസ്‌ലീം സമൂഹത്തെ അഭിമുഖീകരിച്ചത് 2016ല്‍ വേള്‍ഡ് ഇസ്‌ലാമിക് സൂഫി കോണ്‍ഫറന്‍സിലാണ്. വിഗ്യാന്‍ ഭവനിലായിരുന്നു ഇത്.


ALSO READ: “ഞങ്ങളന്ന് പിച്ചിക്കീറിയതുകൊണ്ടാണ് ഇപ്പോള്‍ നമ്പിനാരായണന് പണം കിട്ടുന്നത്”; ചാരക്കേസില്‍ മാധ്യമങ്ങളെ തുറന്നുകാട്ടി സോഷ്യല്‍ മീഡിയ


ചടങ്ങില്‍ ബി.ജെ.പി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് മോദി സംസാരിച്ചത്.

“”എനിക്ക് ബൊഹ്‌റാ സമൂഹവുമായി നല്ല ബന്ധമാണുള്ളത്. ഞാന്‍ ഗുജാറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ബൊഹ്‌റ സമൂഹം എന്നെ പിന്തുണച്ചു. രാജ്യവികസനത്തില്‍ വലിയ പങ്കാണ് അവര്‍ക്കുള്ളത്”” പ്രധാന മന്ത്രി ചടങ്ങില്‍ പറഞ്ഞു.

എന്നാല്‍ റാഫേല്‍ അഴിമതിയെ പറ്റിയോ, വിജയ് മല്യയും അരുണ്‍ ജയ്റ്റ്‌ലിയും തമ്മിലുള്ള കൂടിക്കാഴ്ചയെപ്പറ്റിയോ പ്രതിപാദിക്കാന്‍ നരേന്ദ്ര മോദി തയ്യാറായില്ല.


ALSO READ: മല്യ രാജ്യം വിടുന്നത് തടയാന്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന തന്റെ നിര്‍ദേശം എസ്.ബി.ഐ നിരാകരിച്ചു; ഗുരുതര ആരോപണങ്ങളുമായി ദുഷ്യന്ത് ദവെ


പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ നല്‍കിയിരുന്നു.

സര്‍ക്കാര്‍ സ്‌കീമുകളെ പ്രകീര്‍ത്തിച്ച നരേന്ദ്ര മോദി “”സരിതയും, സബീനയും, സോഫിയയും തന്റെ സ്സഹോദരിമാരാണെന്നും, എല്ലാവരും ഉജ്ജ്വല സ്‌കീമില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയവരാണെന്നും ചടങ്ങില്‍ പറഞ്ഞു. റഹ്മാനും, റതീന്ദറും, റോബര്‍ട്ടും സൗഭാഗ്യ സ്‌കീമില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു””

We use cookies to give you the best possible experience. Learn more