| Monday, 14th November 2016, 2:23 pm

അദാനിയുടെ കള്ളപ്പണക്കേസ് മോദിയുടെ മുമ്പിലെത്തിയപ്പോള്‍ സംഭവിച്ചത്; ഹിന്ദു എഡിറ്റര്‍ ജോസി ജോസഫ് വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ റെയിഡ് നടന്നിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷമായി, ആ ഉദ്യോഗസ്ഥനെതിരെ ഇതുവരെ ഒരു കേസും ചാര്‍ജ് ചെയ്യാന്‍ സി.ബി.ഐക്കായിട്ടില്ല. മാത്രവുമല്ല ഈ ഉദ്യോഗസ്ഥന്റെ മുകളിലുണ്ടായിരുന്ന രാജന്‍ കടോച്ചടക്കമുള്ള എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരെ പുകച്ച് പുറത്തു ചാടിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുകയാണ് ചെയ്തത്.


ന്യൂദല്‍ഹി:  കള്ളപ്പണ വേട്ടയെ കുറിച്ച് രോമാഞ്ചം കൊള്ളിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും അതേ സമയം തട്ടിപ്പ് കച്ചവടക്കാരനായ ഗൗതം അദാനിയെ സംരക്ഷിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വിശദീകരിച്ച് ദ ഹിന്ദു നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍ ജോസി ജോസഫ്. ഏഷ്യാനെറ്റ് ന്യൂസിനായി എബി കുര്യന്‍ നടത്തിയ അഭിമുഖത്തിലാണ് അദാനിക്കെതിരായ അഴിമതിക്കേസന്വേഷണം സര്‍ക്കാര്‍ ഇടപെട്ട് മുടക്കുന്നതിനെ കുറിച്ച് ജോസി ജോസഫ് വിശദീകരിക്കുന്നത്.

വൈദ്യുതോത്പാദനത്തിനും വിനിമയത്തിനുമുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാനെന്ന പേരില്‍ 8000 കോടിരൂപ ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ അദാനി പണം മുക്കിയത് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയത് മുതലാണ് സംഭവങ്ങളുടെ തുടക്കമെന്ന് ജോസി ജോസഫ് പറയുന്നു. 5000ത്തോളം കോടിരൂപയാണ് അദാനി മുക്കിയതായി റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയത്.


Dont Miss കള്ളപ്പണക്കാര്‍ക്കെതിരായ പോരാട്ടം അനിവാര്യമായിരിക്കുകയാണെന്ന് അദാനി


മുവ്വായിരം കോടിരൂപയിലധികം കൊറിയയിലെയും ചൈനയിലെയും യന്ത്ര നിര്‍മാതാക്കള്‍ക്ക് കൊടുത്തപ്പോള്‍ ബാക്കി 5000ലേറെ കോടി രൂപ പോയത് മൗറീഷ്യസിലുള്ള അദാനിയുടെ സഹോദരന്‍ വിനോദ് അദാനി നിയന്ത്രിക്കുന്ന കമ്പനിയിലേക്കാണെന്നും കണ്ടെത്തിയിരുന്നു.

തെളിവുകളെല്ലാം ഉള്‍പ്പെടുത്തിയുള്ള 130ഓളം പേജ് വരുന്ന റിപ്പോര്‍ട്ട് ജസ്റ്റിസ് എം.പി ഷാ, അര്‍ജിത് പസായത് എന്നിവര്‍ അദ്ധ്യക്ഷരായ സമിതിക്ക് മുമ്പാകെ (കള്ളപ്പണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി) സമര്‍പ്പിക്കപ്പെട്ടു.

തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ അഹമ്മദാബാദ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് എസ്.ഐ.ടി ആവശ്യപ്പെടുകായായിരുന്നു. അദാനിയുടെ കേന്ദ്രം അഹമ്മദാബാദായതിനാലായിരുന്നു ഇത്. കേസില്‍  പി.എം.എല്‍ ( പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ട്) ഫെമ വയലേഷന്‍ ആക്ടും ഇന്‍വെസ്റ്റിഗേറ്റ് ചെയ്യാന്‍ എസ്.ഐ.ടി നിര്‍ദേശം നല്‍കിയിരുന്നു.

ജോസി ജോസഫ്

എന്നാല്‍ അഹമ്മദാബാദില്‍ സംഭവിച്ചത് അദാനിയുടെ കേസ് നോക്കിയിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ ഉദ്യോഗസ്ഥനെ അധികാരത്തില്‍ വന്നയുടന്‍ മോദി സര്‍ക്കാര്‍ സി.ബി.ഐയെ കൊണ്ട് റെയ്ഡ് ചെയ്യിച്ച് നോര്‍ത്ത് ഈസ്റ്റിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു.


Dont Miss നോട്ട് നിരോധനം: രാജ്യത്തെ വിവിധ ഹൈവേകളില്‍ കുടുങ്ങിക്കിടക്കുന്നത് നാല് ലക്ഷത്തോളം ട്രക്കുകളും ബസ്സുകളും ; ഡ്രൈവര്‍മാരും ടൂറിസ്റ്റുകളും പട്ടിണിയില്‍


ഈ റെയിഡ് നടന്നിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷമായി, ആ ഉദ്യോഗസ്ഥനെതിരെ ഇതുവരെ ഒരു കേസും ചാര്‍ജ് ചെയ്യാന്‍ സി.ബി.ഐക്കായിട്ടില്ല. മാത്രവുമല്ല ഈ ഉദ്യോഗസ്ഥന്റെ മുകളിലുണ്ടായിരുന്ന രാജന്‍ കടോച്ചടക്കമുള്ള എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരെ പുകച്ച് പുറത്തു ചാടിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുകയാണ് ചെയ്തത്.

മോദി അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാരിന് മുന്നില്‍ വന്ന ഏറ്റവും വലിയ അഴിമതിക്കേസ് സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.

ജോസി ജോസഫ് തന്റെ  A Feast of Vultures: The Hidden Business of Democracy in India എന്ന പുസ്തകത്തിലൂടെ അഴിമതിക്കഥകളുടെ പിന്നാമ്പുറ കഥകള്‍ വ്യക്തമാക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more