അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയില്‍ മരണ സംഖ്യ ഉയര്‍ന്നതിനും കലാപം അനിയന്ത്രിതമാം വിധം മൂര്‍ഛിച്ചതിനും ഉത്തരവാദി മോദിയെന്ന് മുന്‍ ലെഫ്റ്റനന്റ് ജനറല്‍ സമീര്‍ ഉദ്ദീന്‍ ഷായുടെ വെളിപ്പെടുത്തല്‍. കലാപം മൂര്‍ധന്യാവസ്ഥയിലെത്തിയ 2002ലെ ഫെബ്രുവരി 28നും മാര്‍ച്ച് 1നുമിടയില്‍ മോദി സര്‍ക്കാരിന്റെ സഹായം കാത്ത ഞങ്ങള്‍ക്ക ഒരുദിവസം നഷ്ടമായെന്നും അദ്ദേഹം പറയുന്നു.
“” അന്ന് രാത്രി 2മണിക്ക് അഹമ്മദബാദില്‍ വെച്ച് അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായും അടിയന്തിരമായി കൂടിക്കാഴ്ച നടത്തിരുന്നു. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമുള്ള ഗതാഗത സൗകര്യത്തിന്റേയും കരസേനാംഗങ്ങളുടേയും പട്ടികയും അദ്ദേഹത്തിന് നല്‍കി.സഹായം ഒട്ടും വൈകരുതെന്നും വൈകിയാല്‍ എല്ലാം കൈവിട്ടുപോകുമെന്ന മുന്നറിയിപ്പും നല്‍കി”” സമീറുദ്ദീന്‍ പറഞ്ഞു.
ALSO READ:അഭിലാഷ് ടോമി ഇന്ത്യയിലെത്തി
“”രാവിലെത്തന്നെ 7,000 സേനാംഗങ്ങള്‍ എയര്‍പോര്‍ട്ടിലെത്തി. പക്ഷെ സര്‍ക്കാര്‍ ഗതാഗത സൗകര്യം അനുവദിക്കാതിരുന്നതിനാല്‍ പ്രശ്‌നബാധിത പ്രദേശത്തേക്കെത്താന്‍ ഒരു ദിവസം കാത്തിരിക്കേണ്ടി വന്നു. ആ നിര്‍ണായക മണിക്കൂറില്‍ നൂറുകണക്കിന് ജീവനുകളാണ് നഷ്ടമായത്”” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍മി സ്റ്റാഫ് ഡെപ്യൂട്ടി ചീഫയി വിരമിച്ച സമീര്‍ ഉദ്ദീന്റെ “ദ സര്‍ക്കാരി മുസല്‍മാന്‍” എന്ന പുസ്തകത്തിലാണ് വിവാദ പ്രസ്തവാനയുള്ളത്. ഒക്ടോബര്‍ 13ന് ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സെന്ററില്‍വെച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പുസ്തകം പ്രകാശനം ചെയ്യും.