ന്യൂദല്‍ഹി: ബി.ജെ.പിയെ എതിര്‍ക്കാന്‍ ചിലര്‍ രാവും പകലും ഊര്‍ജം ചിലവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നരേന്ദ്രമോദിയുടെ പരാമര്‍ശം.
ബി.ജെ.പിയെ എതിര്‍ക്കാന്‍ ചിലര്‍ രാവും പകലും ഊര്‍ജം ചിലവാക്കുകയാണെന്നും എന്നാല്‍ തന്റെ പ്രസംഗം കേട്ടാല്‍ അവര്‍ തളര്‍ന്ന് പോകുമെന്നും മോദി അവകാശപ്പെട്ടു. ഉത്തര്‍പ്രദേശ് വികസനത്തിന്റെ പാതയിലാണെന്നും മോദി പറയുന്നു.
യു.പിയിലെ ജനങ്ങള്‍ വീടുകള്‍ക്ക് വേണ്ടി മുന്‍ സര്‍ക്കാരുകളോട് യാചിച്ചുവെന്നും ബി.ജെ.പി സര്‍ക്കാരാണ് അവരുടെ നടപ്പിലാക്കിയതെന്നും മോദി പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ഒരു കോടി 13 ലക്ഷം വീടുകള്‍ അനുവദിച്ചെന്നും കേന്ദ്രം പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ നല്‍കിയെന്നും മോദു പറഞ്ഞു.
9 ലക്ഷം കുടുംബങ്ങള്‍ക്ക് നഗരങ്ങളില്‍ വീട് വെച്ച് നല്‍കിയെന്നും ദീപാവലി ദിനത്തില്‍ ഈ വീടുകളില്‍ 18 ലക്ഷം ദീപം തെളിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് മോദി അറിയിച്ചത്.