കൊറോണ വൈറസുമായ ബന്ധപ്പെട്ട കിംവദന്തികള്‍ വിശ്വസിക്കരുത്; സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കൂ: മോദി
India
കൊറോണ വൈറസുമായ ബന്ധപ്പെട്ട കിംവദന്തികള്‍ വിശ്വസിക്കരുത്; സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കൂ: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th March 2020, 2:07 pm

ന്യൂദല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കിംവദന്തികള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും എന്ത് സംശയങ്ങള്‍ ഉണ്ടെങ്കിലും അത് ഡോക്ടറുമായി സംസാരിച്ച് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കിംവദന്തികള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്നും മോദി ആവശ്യപ്പെട്ടു. ഹസ്തദാനം നല്‍കുന്നത് പരമാവധി ഒഴിവാക്കി ആളുകള്‍ പരസ്പരം ‘നമസ്തേ’ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാന്‍ മന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) ഗുണഭോക്താക്കളും തമ്മിലുള്ള ആശയവിനിമയത്തിനിടെയായിരുന്നു മോദിയുടെ നിര്‍ദേശം.

ലോകത്ത് കൊറോണ (കോവിഡ്-19) വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. മരണം 3400 ആയി. 90 രാജ്യങ്ങളില്‍ രോഗം വ്യാപിച്ചിട്ടുണ്ട്.

വത്തിക്കാനും ഭൂട്ടാനും ഉള്‍പ്പടെ ആറ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചതോടെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ലോകാരോഗ്യ സംഘടന.

ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 3050 കടന്നു. 57,000 പേര്‍ രോഗവിമുകരായി. സ്‌പെയിനില്‍ അഞ്ച് പേരാണ് മരിച്ചത്. അമേരിക്കയില്‍ മരണം 12 ആയി. ഫ്രാന്‍സില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ