| Friday, 23rd April 2021, 9:33 pm

മോദി ഇന്ത്യയെ കൈയൊഴിഞ്ഞു; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ക്യാംപെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച തുറന്നുകാണിച്ച് ട്വിറ്ററില്‍ ക്യാംപെയന്‍ #ModiAbandonedIndia (മോദി ഇന്ത്യയെ കൈയൊഴിഞ്ഞു) എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധ ക്യാംപെയ്ന്‍.

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഏറ്റെടുത്ത ക്യാംപെയ്‌നില്‍ ഇതിനോടകം 25000 ത്തിലധികം പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് നിലനില്‍ക്കുന്ന വാക്‌സിന്‍ ക്ഷാമവും ഓക്‌സിജന്‍ ക്ഷാമവും ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്. രണ്ട് മാസം കൊണ്ട് രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ 1905 ശതമാനമാണ് വര്‍ധനവുണ്ടായത്.

മോദി സര്‍ക്കാരിന്റെ വീക്ഷണമില്ലായ്മയാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദിനംപ്രതി ഉണ്ടാവുന്നത്. ദല്‍ഹി അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്.

3,32,730 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിയുന്നത്. കൊവിഡ് ബാധിച്ച് 2,263 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: #ModiAbandonedIndia Trending in Twitter

We use cookies to give you the best possible experience. Learn more