ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രണ്ട് മാസം മുന്‍പ് ചൈന ഇന്ത്യയന്‍ പ്രദേശത്തേക്ക് നിഴഞ്ഞുകയറിയിട്ടേ ഇല്ലെന്ന് പറഞ്ഞ അതേ മോദിയാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് ചൈന പന്‍വാങ്ങിയെന്ന് പറയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പരിഹസിച്ചു.
” രണ്ട് മാസം മുന്‍പത്തെ മോദി: ചൈന നമ്മുടെ പ്രദേശത്ത് കടന്നിട്ടേയില്ല.
മോദി ഇപ്പോള്‍: ചൈന നമ്മുടെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങി.
56 ” എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
ലഡാക്കിലെ പാന്‍ഗോങ് തീരത്ത് നിന്ന് പിന്മാറാന്‍ ഇന്ത്യ-ചൈന സേനകള്‍ക്കിടയില്‍ ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.
പാര്‍ലമെന്റിലാണ് ഇരുസേനകളും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ധാരണയായെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
ഗല്‍വാന്‍ താഴ്വരയില്‍ നടന്ന അതിര്‍ത്തി തര്‍ക്കത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചിട്ടില്ല എന്നായിരുന്നു മോദി അന്ന് പറഞ്ഞത്. ചെനീസ് സൈന നുഴഞ്ഞുകയറിയില്ലെങ്കില്‍ എങ്ങനെ സൈനീകര്‍ കൊല്ലപ്പെട്ടുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Modi, 2 months ago; Prashsnt Bushan Mocks Modi