ന്യൂദൽഹി: മോദി വരികയും പോകുകയും ചെയ്യും എന്നാല്‍, നമ്മുടെ രാജ്യം എന്നന്നേക്കും ഉള്ളതാണെന്നും നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ റേഡിയോ പ്രക്ഷേപണ പരിപാടിയായ “മന്‍ കി ബാത്തിന്റെ” അമ്പതാമത്തെ എപ്പിസോഡിലാണ് മോദി ഇക്കാര്യം ജനങ്ങളോടായി പങ്കുവെച്ചത്.
സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോഴും താന്‍ എന്തുകൊണ്ട് റേഡിയോ തന്റെ മാധ്യമമായി തിരഞ്ഞെടുത്തുവെന്നും “മന്‍ കി ബാത്തി”നെക്കുറിച്ചുള്ള തന്റെ സങ്കല്‍പം എന്തായിരുന്നുവെന്നും മോദി വിശദീകരിച്ചു. ഏറെപേർക്ക് ഈ പരിപാടിയുടെ ഉദ്ദേശം അറിയാത്തത് കൊണ്ടാണ് താൻ അത് വിശദീകരിക്കുന്നതെന്നും മോഡി പറഞ്ഞു.
Also Read രാമക്ഷേത്ര സമരത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ തല്ല്
“മന്‍ കി ബാത്ത്” പ്രഭാഷണം തുടങ്ങുമ്പോള്‍തന്നെ രാഷ്ട്രീയം അതിൽ കടന്നുവരരുതെന്ന തീരുമാനം താൻ എടുത്തിരുന്നു. തന്നെയോ തന്റെ സർക്കാരിനെയോ അതിന്റെ നേട്ടങ്ങളെയോ പുകഴ്ത്തിപ്പറയാൻ താൻ ഈ മാധ്യമം ഉപയോഗിച്ചിട്ടില്ല. ഇതിനോട് നീതിപുലർത്താൻ തനിക്ക് കരുത്ത് നൽകിയത് ജനങ്ങളാണ്. “മന്‍ കി ബാത്ത്” ജനങ്ങൾക്കു വേണ്ടിയാണെന്നും രാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നും മോദി പറഞ്ഞു.
Also Read നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
“മന്‍ കി ബാത്ത്” ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദിയും കടപ്പാടും രേഖപ്പെടുത്തി. 1998ല്‍ “ഹിമാചല്‍ പ്രദേശിലേക്കു യാത്ര ചെയ്യവേ വിജനമായ പ്രദേശത്ത് വെച്ച് റേഡിയോ വഴി വാര്‍ത്ത ശ്രവിക്കുന്ന ഒരു ചായക്കടക്കാരനെ കണ്ട് എനിക്ക് അത്ഭുതമുണ്ടായി. ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി വാജ്പേയുടെ പ്രസംഗം അഭിമാനത്തോടെ കേള്‍ക്കുകയായിരുന്നു അയാൾ. റേഡിയോയുടെ ശക്തിയും ജനങ്ങള്‍ക്കിടയിലെ സ്വാധീനവും താന്‍ മനസിലാക്കിയത് അന്നാണ്.” മോദി പറഞ്ഞു.