വാഷിങ്ടൺ: അമേരിക്കൻ റാപ്പറായ കാന്യെ വെസ്റ്റിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകി മുൻ മോഡൽ ജെനിഫർ ആൻ.
2010ൽ ഇൻ ഫോർ ദ കില്ലിനായുള്ള ലാ റൂക്‌സിൻ്റെ മ്യൂസിക് വീഡിയോയുടെ നിർമാണത്തിനിടെ റാപ്പർ തന്നെ ആക്രമിച്ചുവെന്നാരോപിച്ച് അമേരിക്ക മുൻ നെക്സ്റ്റ് ടോപ്പ് മോഡൽ മത്സരാർത്ഥിയായ ജെനിഫർ ആൻ, കേസ് ഫയൽ ചെയ്യുകയായിരുന്നു.
മാൻഹട്ടനിലെ ചെൽസി ഹോട്ടലിൽ ഷൂട്ടിങ്ങിനിടെ ആനിനെ ലക്ഷ്യം വച്ചതായി പ്രമുഖ അമേരിക്കൻ പത്രം സ്യൂട്ട് പറയുന്നു.
‘എനിക്ക് ഒരു ഏഷ്യൻ പെൺകുട്ടിയെ തരൂ’ എന്ന് ആവശ്യപ്പെട്ട് വെസ്റ്റ് അവളെ സ്ത്രീകളുടെ നിരയിൽ നിന്ന് തെരഞ്ഞെടുത്തതായി മാധ്യമം പറയുന്നു. ഏറ്റവും ചെറിയ വസ്ത്രം ധരിച്ചതിനാലാണ് ആനിനെ തെരഞ്ഞെടുത്തതെന്ന് വെസ്റ്റ് പറഞ്ഞതായി ആൻ മാധ്യമങ്ങളോട് പറഞ്ഞു.
ഷൂട്ടിങ്ങിനിടെ, വെസ്റ്റ് തന്നെ രണ്ട് കൈകൾ കൊണ്ടും ശ്വാസം മുട്ടിക്കുകയും ലൈംഗീകമായി അതിക്രമിക്കുകയും ചെയ്‌തെന്ന് ആൻ പറഞ്ഞു. തന്നെ ഉപദ്രവിച്ചതിന് ശേഷം ഇത് കലയാണ് എന്ന് പറഞ്ഞുകൊണ്ട് വെസ്റ്റ് തൻ്റെ പ്രവൃത്തികളെ ന്യായീകരിച്ചതായും അവർ ആരോപിച്ചു.
പീഡനത്തിനിടെ ആരും തന്നെ ഇടപെടുകയോ തന്നെ സഹായിക്കുകയോ ചെയ്തില്ലെന്നും അവർ ആരോപിച്ചു.
Content Highlight: Model files case against Kanye West alleging sexual abuse: He said this is art