| Monday, 13th March 2023, 5:52 pm

ആദ്യകാലത്ത് സല്‍വാര്‍ മാന്യമല്ലാത്ത വസ്ത്രമായിരുന്നു, പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ എല്ലാം മാറി: അഭയ ഹിരണ്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏത് വസ്ത്രം ധരിച്ചാലും അത് നമുക്ക് കംഫേര്‍ട്ടുള്ളതാണോയെന്ന് കൂടി നോക്കണമെന്ന് ഗായികയും മോഡലുമായ അഭയ ഹിരണ്‍മയി. അപ്പുറത്തെ വീട്ടിലുള്ളവര്‍ സല്‍വാര്‍ ഇടാന്‍ തുടങ്ങിയത് കണ്ടിട്ടാണ് പലരും അതിലേക്ക് മാറിയതെന്നും അഭയ പറഞ്ഞു.

ഇന്ന് സല്‍വാര്‍ മാന്യതയുള്ള വസ്ത്രമായി കാണുന്നുണ്ടെങ്കിലും ആദ്യകാലത്ത് സല്‍വാര്‍ മാന്യമല്ലാത്ത വസ്ത്രമായിരുന്നുവെന്നും അഭയ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ പോസീറ്റീവായി ഇരിക്കുകയെന്ന് പറയുന്നത് പ്രയാസമുള്ള കാര്യമാണ്. കാരണം കാണുന്നതെല്ലാം നെഗറ്റീവായിട്ടുള്ളതും ടോക്‌സിക്കായിട്ടുള്ളതുമായ കാര്യങ്ങളാണ്.

നമ്മുടെ നാട്ടില്‍ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണ രീതിയാണ്. അപ്പുറത്തെ വീട്ടിലെ ചേച്ചി സല്‍വാര്‍ ഇടാന്‍ തുടങ്ങി അതുകൊണ്ട് നമ്മളും സല്‍വാര്‍ ഇട്ടു. ആദ്യകാലത്ത് സല്‍വാറും മാന്യമല്ലാത്ത വസ്ത്രമായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ സല്‍വാര്‍ മാന്യതയുടെ ഡ്രസ് ആയിട്ട് മാറി. ഹാഫ് സാരി ഉടുക്കുമ്പോള്‍ വയറ് കാണുന്നതുകൊണ്ട് ഹാഫ് സാരി ഇപ്പോള്‍ മാന്യതയില്ലാത്ത വസ്ത്രമായിട്ടാണ് കാണുന്നത്.

സാരി ഇപ്പോള്‍ മാന്യതയുള്ള വസ്ത്രമായിട്ട് കാണുന്നുണ്ട്. പക്ഷെ പണ്ട് സാരിക്ക് മുന്നയുള്ള ആളുകള്‍ മുലക്കച്ച കെട്ടിയാണ് നിന്നിരുന്നത്. മുലമറക്കാനായി ചിലപ്പോള്‍ ബ്ലൗസ് ഇടും ചിലപ്പോള്‍ ഇല്ല. അതായിരുന്നു അവരുടെ രീതി.

അന്ന് ഭയങ്കര നേര്‍ത്ത തുണിയായിരുന്നു അവര്‍ ഉപയോഗിച്ചത്. ആ തുണി നമ്മുടെ ക്ലൈമറ്റുമായിട്ട് ചേര്‍ന്ന് പോകുന്നതാണ്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പരമ്പരാഗതമായിട്ടുള്ളതും സ്റ്റൈലിസ്റ്റായിട്ടുള്ളതുമായ വസ്ത്രങ്ങള്‍ ഇടുന്നതിന്റെ കൂട്ടത്തില്‍ അവ നമുക്ക് കംഫേര്‍ട്ടുള്ളതാണോയെന്ന് കൂടി നോക്കണം,” അഭയ ഹിരണ്‍മയി പറഞ്ഞു.

content highlight: model abhaya hiranmayi about dressing style

We use cookies to give you the best possible experience. Learn more