| Wednesday, 25th October 2017, 9:07 am

'മോദി തരംഗം അവസാനിക്കുന്നു'; ഉത്തരാഖണ്ഡില്‍ ജയിക്കാന്‍ സഹായിച്ച 'ഇ.വി.എം മാജിക്ക്' ഇനി ഉണ്ടാകില്ലെന്നും ഹരീഷ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും വിമര്‍ശിച്ച് മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. മോദി തരംഗം അവസാനിക്കുകയാണെന്നായിരുന്നു ഹരീഷ് റാവത്തിന്റെ വിമര്‍ശനം. നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ആഘാതമേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത ഹിമാചല്‍ പ്രദേശില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രചരണം നടത്തുന്നിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നവംബര്‍ 9 ന് ആണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ്.

നോട്ട് നിരോധനവും ജി.എസ്.ടിയും സാധാരണക്കാര്‍ക്ക് ആഘാതമായിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ അവരുടെ ദേഷ്യം അസംബ്ലി ഇലക്ഷനില്‍ പുറത്തെടുക്കുമെന്നും ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.


Also Read: ‘ബി.ജെ.പി എനിക്കെതിരെ ചാരപ്പണിയെടുക്കുന്നു; രാഹുല്‍ ഗാന്ധിയെ കാണുമ്പോള്‍ രാജ്യം മൊത്തം അറിയിച്ചിരിക്കും’; ഹാര്‍ദ്ദിക് പട്ടേല്‍


തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും ഉത്തരാഖണ്ഡില്‍ വിജയിച്ചതുപോലെ ഇ.വി.എം മാജിക്ക് ഇത്തവണ സഹായിക്കില്ലെന്നും ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം, എന്‍.ഡി.എ സര്‍ക്കാര്‍ ഹിമാലയന്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുകയാണെന്നും പക്ഷെ വികസനത്തിന്റെ കാര്യത്തില്‍ ഹിമാചല്‍ പ്രദേശ് വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more