മൊബൈല്‍ ഫോണും ടവറും ആരോഗ്യപ്രശ്‌നമുണ്ടാക്കില്ല: ഡബ്‌ള്യു.എച്ച്.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2013, 2:09 pm
[]ന്യൂദല്‍ഹി: മൊബൈല്‍ ഫോണും മൊബൈല്‍ നെറ്റ് വര്‍ക്ക് ടവറും ആരോഗ്യപ്രശ്‌നമുണ്ടാക്കില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ).
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റവും ഉറക്കത്തിലുള്ള വ്യത്യാസവും സംഭവിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇവയൊന്നും ആരോഗ്യം സംബന്ധിച്ച് പ്രാധാന്യമുള്ളതല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
മൊബൈല്‍ ഫോണും മൊബൈല്‍ നെറ്റ് വര്‍ക്ക് ടവറുകളുടേയും റേഡിയോ ഫ്രീക്വന്‍സി അര്‍ബുദമോ മറ്റ് അസുഖങ്ങളോ വരുത്തുമെന്ന് ഒരു സൂചനയോ തെളിവോ ഇല്ലെന്ന് ഡബ്‌ള്യു.എച്ച്.ഒ വ്യക്തമാക്കി.
മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ടവറുകളിലേതിനെക്കാള്‍ ആയിരം ഇരട്ടി കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.