Advertisement
World News
തലനാരിഴയ്ക്ക് ഉക്രൈന്‍ സൈനികന്റെ ജീവന്‍ രക്ഷിച്ച് മൊബൈല്‍ ഫോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 24, 05:31 am
Sunday, 24th April 2022, 11:01 am

ഉക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ടുമാത്രം വെടിയുണ്ടയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പട്ടാളക്കാരന്റേതാണ് ആ വീഡിയോ.

ഉക്രൈന്‍ സൈനികന്‍ മറ്റൊരാളോട് സംസാരിക്കുന്നതാണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്. സ്മാര്‍ട് ഫോണ്‍ തന്റെ ജീവന്‍ രക്ഷിച്ചു എന്ന് പറയുന്ന സൈനികന്‍ പോക്കറ്റില്‍ നിന്ന് തന്റെ മൊബൈല്‍ എടുത്ത് കാണിക്കുന്നുണ്ട്.

മൊബൈല്‍ ഫോണില്‍ ബുള്ളറ്റ് തുളച്ചുകയറിയതായി കാണാം.7.62 എം.എം ബുള്ളറ്റാണ് കുടുങ്ങിയിരിക്കുന്നത്. വെടിയൊച്ചയുടെ ശബ്ദം വീഡിയോയില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്.

 

Content Highlights: Mobile phone stops a bullet, saves Ukrainian soldier’s life | Watch video