| Sunday, 19th April 2020, 9:42 am

സൗജന്യ റേഷന്‍: കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമാക്കി പൊതുഭരണ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ സൗജന്യ റേഷന്‍ വിതരണത്തിന് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കാര്‍ഡ് ഉടമ കൊണ്ടുവരണമെന്നത് നിര്‍ബന്ധമാക്കി പൊതുഭരണ വകുപ്പ്.

മൊബൈല്‍ ഫോണില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒ.ടി.പി) ലഭിക്കുന്നതിനനുസരിച്ചായിരിക്കും റേഷന്‍ വിതരണമെന്ന് എല്ലാ ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍മാര്‍ക്കും ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ കത്തയച്ചിട്ടുണ്ട്.

കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഇപോസ് മെഷിനില്‍ വിരല്‍ പതിക്കുന്നത് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്നാണ് ഒ.ടി.പി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇപോസ് മെഷീനില്‍ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി കൂടി ചേര്‍ക്കണം.

മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കാണു കേന്ദ്ര റേഷന്‍ വിതരണം. ഇവരില്‍ റേഷന്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാത്തവരുമുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഇളവുകള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more