| Monday, 24th February 2014, 10:13 am

തരുണ്‍ തേജ്പാലിന്റെ ജയില്‍ മുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]പനാജി: ലൈംഗികാരോപണക്കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ കഴിയുന്ന സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

ജയിലില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തേജ്പാലിന്റേതുള്‍പ്പെടെ എല്ലാ സെല്ലുകളും പരിശോധനയ്ക്ക് വിധേയമാക്കി.

തേജ്പാലും മറ്റ് നാലു പേരും കഴിയുന്ന ഒരു സെല്ലില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഫോണ്‍ തന്റേതല്ലെന്ന് തേജ്പാല്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണുകളും എംപിത്രീ പ്ലെയറുകളും സിഗരറ്റ് പാക്കറ്റുകളും ഹെഡ് ഫോണുകളെല്ലാം മറ്റ് സെല്ലുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ നവംബറിലാണ് തേജ്പാല്‍ അറസ്റ്റിലായത്. കേസിനെ തുടര്‍ന്നാണ് തെഹല്‍കയുടെ പത്രാധിപ സ്ഥാനം തേജ്പാല്‍ രാജി വെച്ചത്.

കഴിഞ്ഞയാഴ്ചയാണ് തേജ്പാലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗികാതിക്രമം, സ്ത്രികളെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് കോടതി മാര്‍ച്ച് നാലിലേയ്ക്ക് നീട്ടിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരിയ്ക്കുന്നത്.

We use cookies to give you the best possible experience. Learn more