മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ഇനി ആധാര്‍ വേണ്ട
national news
മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ഇനി ആധാര്‍ വേണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th September 2018, 12:35 pm

ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്.

വിധിയിലെ പ്രധാന നിരീക്ഷണങ്ങള്‍ ഇങ്ങനെ..

ആധാര്‍ ഇല്ലെങ്കില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുത്. സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല. ആധാര്‍ നിയമത്തിലെ 33(പാര്‍ട്ട് 2), 57 വകുപ്പുകള്‍ റദ്ദാക്കി.

ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാകില്ല. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറില്‍ ചേര്‍ക്കേണ്ടതില്ല.
നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ വിലക്കണം, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിക്കേണ്ടതില്ല,

സ്വകാര്യ കമ്പനികള്‍ക്കും വിവരങ്ങള്‍ നല്‍കരുത്, വിവരങ്ങള്‍ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറരുത്.
വിവരങ്ങള്‍ ചോര്‍ത്തിയാല്‍ കോടതിയെ സമീപിക്കാം, വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം


റാഫേല്‍: റിലയന്‍സിന്റെ പേര് നിര്‍ദേശിച്ചത് മോദിസര്‍ക്കാറാണെന്ന വെളിപ്പെടുത്തല്‍ തള്ളാതെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍


നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം, ആധാറില്‍ വിവരശേഖരണം പിഴവില്ലാത്തതാണ്. ഒറ്റത്തിരിച്ചറിയല്‍ സംവിധാനം നല്ലത്. ആനുകൂല്യങ്ങള്‍ നേടുന്നതിന് ഗുണകരം അവകാശങ്ങള്‍ക്കു മേല്‍ സര്‍ക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.

നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യം. പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു.

ആധാര്‍പദ്ധതി പൗരന്റെ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജികളിലെ പ്രധാനവാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്.