രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ ടെലികോം മന്ത്രാലയം; പരിഷ്‌കരണം ജൂലായ് മുതല്‍
Tech
രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ ടെലികോം മന്ത്രാലയം; പരിഷ്‌കരണം ജൂലായ് മുതല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st February 2018, 1:00 pm

രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലായ് 1 മുതല്‍ നല്‍കുന്ന നമ്പറുകള്‍ 13 അക്കമാക്കാനാണ് നിര്‍ദേശം.

നിലവിലുള്ള നമ്പറുകള്‍ ഒക്ടോബര്‍ 1 മുതല്‍ 13 അക്കമാക്കിത്തുടങ്ങും. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും 13 അക്കമാക്കണമെന്നാണ് കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന അന്ത്യശാസനം.

ഈ തീരുമാനം നടപ്പിലായാല്‍ ലോകത്ത് ഏറ്റവും നീളമുള്ള മൊബൈല്‍ നമ്പറുള്ള രാജ്യമായി ഇന്ത്യ മാറും. നിലവില്‍ 11 അക്കമുള്ള ചൈനയാണ് ഏറ്റവും കൂടുതല്‍ അക്കം മൊബൈല്‍ നമ്പറുള്ള രാജ്യം.