ന്യൂദല്‍ഹി: ദല്‍ഹിയില്‍ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണഅട്.
ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ വോയ്സ്, എസ്.എം.എസ്, ഡാറ്റ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്നപക്ഷം സേവനങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്നുമാണ് എയര്‍ടെല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
റെഡ് ഫോര്‍ട്ടിന് സമീപം പ്രതിഷേധിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നഗരത്തിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.