മലിനീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും അതുവഴി ഗംഗാ മലിനീകരണ പ്രശ്‌നത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഈ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. ഈ ആപ്ലിക്കേഷന്റെ ആദ്യ പതിപ്പ് ഭുവന്‍ ഗംഗ വെബ് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് ജലവിഭവ വകുപ്പ് പറഞ്ഞു.
അതേസമയം ഗംഗ മലിനീകരണം വിലയിരുത്തുന്നതിനുവേണ്ടി ജിയോ സ്‌പേഷ്യല്‍- ക്രൗഡ് സോഴ്‌സിങ് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്രദമാക്കുന്നതിനായി ഐ.എസ്.ആര്‍.ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററുമായി ഒരു ധാരണാപത്രം ഒപ്പിട്ടു. ഐ.എസ്.ആര്‍.ഒ ഭൂവന്‍ ജിയോ- വെബ് പോര്‍ട്ടലിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുള്ള വെബ്‌സൈറ്റാണ് “ഭുവന്‍ ഗംഗ” വെബ് പോര്‍ട്ടല്‍. ക്ലീന്‍ ഗംഗ മിഷന്റെ ഭാഗമായി തീരുമാനങ്ങളെടുക്കുന്നതില്‍ ഈ പോര്‍ട്ടലിനെ ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.