| Saturday, 7th July 2018, 7:23 am

യുവാവിനെ വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന : പട്ടാപ്പകല്‍ യുവാവിനെ വെടിവെച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ വീടിനു മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. വീടിന്റെ ഒന്നാം നിലയുടെ ബാല്‍ക്കണിയിലുടെയാണ് കൊലയാളിയെ ഒരു സംഘം താഴേക്ക് വലിച്ചെറിഞ്ഞത്.

ബീഹാര്‍ സ്വദേശിയായ ദിവാകര്‍ കുമാര്‍ എന്ന യുവാവിനെയാണ് വെടിവെച്ചശേഷം പ്രതി വീടിനുള്ളില്‍ കയറി ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ രോക്ഷാകുലരായ നാട്ടുകാര്‍ ഇയാളെ വീടിനുള്ളില്‍ നിന്ന് പിടികൂടുകയും ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയുമായിരുന്നു.


ALSO READ: ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വീകരണം


ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം നടന്നത്.
പ്രതിയെ രക്ഷിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായെങ്കിലും അക്രമാസക്തരായ ജനം പൊലീസിനു നേരേയും തിരിയുകയായിരുന്നു.

സംഭവത്തിനു ശേഷം പ്രദേശത്തുണ്ടായിരുന്ന ആറ് വാഹനങ്ങള്‍ ജനം കത്തിച്ചു. രോക്ഷാകുലരായ നാട്ടുകാര്‍ പൊലീസിനു നേരേയും ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഏകദേശം 11 പൊലീസുകാര്‍ക്കാണ് നാട്ടുകാരുടെ പ്രതിഷേധത്തില്‍ പരിക്കേറ്റത്.

We use cookies to give you the best possible experience. Learn more