'പശുക്കളുടെ പേരില്‍ നടക്കുന്ന കൊലകള്‍ അവസാനിപ്പിക്കാം കൃത്രിമ ബീജ സങ്കലനത്തിലൂടെ'; കേന്ദ്രമന്ത്രിയുടെ പരിഹാരനിര്‍ദേശം
national news
'പശുക്കളുടെ പേരില്‍ നടക്കുന്ന കൊലകള്‍ അവസാനിപ്പിക്കാം കൃത്രിമ ബീജ സങ്കലനത്തിലൂടെ'; കേന്ദ്രമന്ത്രിയുടെ പരിഹാരനിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2019, 11:17 pm

ന്യൂദല്‍ഹി: പശുക്കളുടെ നൂറു ശതമാനം കൃത്രിമ ബീജ സങ്കലനത്തിലൂടെ പശുക്കളുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ അവസാനിപ്പിക്കാമെന്നു കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിങ്. 2025-ഓടെ പൂര്‍ണമായി ഇതു നടപ്പിലാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഗോഹത്യാ നിരോധനവും ആധുനിക കാര്‍ഷിക രീതികളും കാരണം അലഞ്ഞുതിരിഞ്ഞു നടക്കുന്നതില്‍ മൃഗങ്ങളില്‍ ഭൂരിഭാഗവും ആണ്‍വിഭാഗത്തില്‍പ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് കര്‍ഷകര്‍ അവരെ ഉപേക്ഷിക്കുകയാണെന്നും അതാണ് അവ അലഞ്ഞുതിരിയാന്‍ കാരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പോത്തിനെ ഒരിക്കലും റോഡില്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്രിമ ബീജസങ്കലനം നടത്തിയാല്‍ പെണ്‍വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളേ ഉണ്ടാകൂ എന്നത് ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെമ്പാടും പശുക്കളുടെ പേരില്‍ ദിനംപ്രതി ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നതിനിടെയാണു മന്ത്രിയുടെ പരിഹാരനിര്‍ദേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ രാജ്യത്ത് 30 ശതമാനമാണ് കൃത്രിമ ബീജസങ്കലനം മൃഗങ്ങള്‍ക്കിടയില്‍ നടക്കുന്നതെന്ന് ഒരു ഉന്നത മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.