Mob Lynching
മലപ്പുറത്ത് ആള്‍ക്കൂട്ടാക്രമണത്തിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 15, 05:52 am
Friday, 15th November 2019, 11:22 am

മലപ്പുറം: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പറമ്പ് സ്വദേശികള്‍ ഐതൊടിക അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ശരീഫ്, ഏലപ്പറമ്പന്‍ ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പെണ്‍കുട്ടിയുമായി പ്രണയബന്ധമാരോപിച്ചാണ് യുവാവിനെ മര്‍ദ്ദിച്ചത്.പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഷാഹിറിന് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റത്. ബന്ധുക്കളെത്തിയ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലാകുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ