| Sunday, 15th July 2018, 8:40 am

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന വ്യാജപ്രചരണം: ആള്‍ക്കൂട്ട കൊലപാതകം വീണ്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന സംശയത്തില്‍ നാട്ടുകാര്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

കര്‍ണാടകയിലെ ബിഡാര്‍ ജില്ലയിലാണ് സംഭവം നടന്നത്. ബിഡാറിലെ ഹണ്ടികേരയില്‍ താമസിക്കുന്ന സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദര്‍ശനത്തിനെത്തിയ മുഹമ്മദ് ആസാമാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ മുഹമ്മദ് സല്‍മാന്‍, തല്‍ഹ ഇസ്മായില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.


ALSO READ എച്ച്.ഡി കുമാരസ്വാമിയ്ക്ക് ഇസ്രഈലില്‍വെച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്


ഗ്രാമത്തിലെത്തിയ ഇവര്‍ മൂന്ന് പേരും കുട്ടികള്‍ക്കു കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് നല്‍കുന്നത് കണ്ട ഗ്രാമീണര്‍ ഇവരെ തടയുകയായിരുന്നു. ചെറിയ ചര്‍ച്ചയ്ക്കുശേഷം ഇവര്‍ അവിടെ നിന്നു പുറപ്പെട്ടു. പക്ഷെ ഇവര്‍ കുട്ടികള്‍ക്ക ചോക്ലറ്റ് നല്‍കുന്ന ചിത്രം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എന്ന നിലയില്‍ അമര്‍ പാട്ടില്‍ വാട്‌സ്ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.

കുറഞ്ഞ സമയത്തിനുള്ളില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ തോതില്‍ ഈ വ്യാജവാര്‍ത്ത പ്രചരിച്ചു. തുടര്‍ന്ന് മുര്‍ക്കി എന്ന ഗ്രാമത്തിലെത്തിയ ഇവരെ നാട്ടുകാര്‍ തടയുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കുമായി കൂട്ടിയിടച്ചതും സ്ഥിതി രൂക്ഷമാക്കി.


ALSO READ “എന്റെ അച്ഛന്‍ ജീവിച്ചതും മരിച്ചതും രാജ്യത്തിനുവേണ്ടിയാണ്”; സേക്രഡ് ഗെയിംസ് വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി


ഓടിക്കൂടിയ നാട്ടുകാര്‍ മൂവര്‍ക്കും നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശിയാണ് ആളുകളെ പിരിച്ചുവിട്ടത്. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആസാം മരിക്കുകയായിരുന്നു.

പരിക്കേറ്റ ആസാമിന്റെ സുഹൃത്തുക്കളെ ഹൈദരാബാദിലേക്കു മാറ്റിയിട്ടുണ്ട്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അമര്‍ പാട്ടീലിനെയും ഗ്രൂപ്പ് അഡ്മിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്റര്‍നെറ്റില്‍ പ്രചരിച്ച ആള്‍ക്കൂട്ട അക്രമണത്തിന്റെ വീഡിയോയുടെ അടിസ്ഥാനത്തില്‍ 30 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.


ALSO READ മുസ്‌ലീം കോണ്‍ഗ്രസില്‍ പുരുഷന്‍മാര്‍ മാത്രമാണോ അതോ സ്ത്രീകളുമുണ്ടോ; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നരേന്ദ്ര മോദി


കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന വ്യാജപ്രചരണത്തില്‍ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുന്നവരുടെ എണ്ണം പിന്നെയും കൂടുകയാണ്.

We use cookies to give you the best possible experience. Learn more